ഡയറി പ്രൊമോട്ടർ നിയമനം

0
27

ക്ഷീരവികസന വകുപ്പിന്റെ വാർഷിക പദ്ധതി 2023-24 ലെ തീറ്റപ്പുൽകൃഷി വികസന പദ്ധതി പ്രകാരം മങ്കട ബ്ലോക്കിലേക്ക് ഡയറി പ്രൊമോട്ടറെ നിയമിക്കുന്നു. എസ് എസ് എൽ സി വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഡയറി പ്രൊമോട്ടറായി മുമ്പ് സേവനമനുഷ്ഠിച്ചവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.

അപേക്ഷാ ഫോറം മങ്കട ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ നിന്നും ലഭിക്കും. 2023 ജൂൺ 21ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. 2023 ജൂൺ 23ന് രാവിലെ 11ന് മങ്കട ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ വെച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് മങ്കട ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മങ്കട ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടണം.

LEAVE A REPLY

Please enter your comment!
Please enter your name here