കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കിയോസ്‌ക് സ്റ്റാഫ് നിയമനം

0
608
Ads

കുടുംബശ്രീയ്ക്ക് കീഴില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അവസര്‍ (AVASAR) സ്‌കീം പ്രകാരം ലഭിച്ച വിപണന സംവിധാനത്തിലേക്ക് (കിയോസ്‌ക്) സെയില്‍സ് സ്റ്റാഫിനെ ആവശ്യമുണ്ട്. പള്ളിക്കല്‍, കൊണ്ടോട്ടി, പുളിക്കല്‍, തേഞ്ഞിപ്പലം, എ.ആര്‍.നഗര്‍ എന്നീ തദ്ദേശ സ്ഥാപന പരിധിയിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളോ, കുടുംബാംഗങ്ങളോ ആയ ഡിഗ്രി യോഗ്യതയുളളതുമായ ഉദ്യോഗാര്‍ഥികളെയാണ് നിയമിക്കുന്നത്.

കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിജ്ഞാനം എന്നിവ അഭിലഷണീയ യോഗ്യതയാണ്. താത്പര്യമുള്ളവര്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ വിശദമായ ബയോഡാറ്റ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ 2022 ഓക്‌ടോബര്‍ 10നകം സമര്‍പ്പിക്കണം.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google