മലപ്പുറം ജില്ലയിലെ തൊഴിലവസരങ്ങൾ | Jobs in Malappuram – 18 June 2022

ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് നിയമനം

നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട യുവതികളില്‍ നിന്നും ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/തത്തുല്യം, കേരള നഴ്‌സ് ആന്‍ഡ് മിഡ് വൈവ്‌സ്, ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ നല്‍കുന്ന ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫറി സര്‍ട്ടിഫിക്കറ്റ്/ ഹെല്‍ത്ത് വര്‍ക്കര്‍ ട്രൈനിങ് സര്‍ട്ടിഫിക്കറ്റ്/ ജനറല്‍ നഴ്‌സിങ്/ ബി.എസ്.സി നഴ്‌സിങാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂണ്‍ 28ന് രാവിലെ 11ന് നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂയില്‍ പങ്കെടുക്കണം. നിയമനം ലഭിക്കുന്നവര്‍ ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യണം. ഫോണ്‍: 04931 220315.

ഡ്രൈവര്‍ നിയമനം

മങ്കട ഗവ.കോളജിലെ കോളജ് ബസിലേക്ക് ഡ്രൈവറെ തെരഞ്ഞെടുക്കുന്നു. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് നിവാസികളും ഹെവി ഡ്രൈവിങ് വെഹിക്കിള്‍ ലൈസന്‍സും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് ജൂണ്‍ 21ന് രാവിലെ 11ന് കോളജില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കാം. ഫോണ്‍: 04933 202135.

Leave a Reply