ചാലക്കുടി ഐടിഐയിൽ ഇൻസ്ട്രക്ടർ ഒഴിവ്

0
229
Ads

ചാലക്കുടി ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിലേക്കും ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് ട്രേഡിലേക്കും ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് എംബിഎ/ബിബിഎ അല്ലെങ്കിൽ സോഷ്യോളജി/ സോഷ്യൽ വെൽഫെയർ/ എക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും നിലവുള്ള സാമുഹ്യ ശാസ്ത്ര വിഷയം ഇൻസ്ട്രക്ടർമാരിൽ ഡിജിടി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് ഉചിതമായ എംപ്ലോയബിലിറ്റി സ്കിൽസ് ട്രെയിനിങ് ലഭിച്ചവർ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം.
രണ്ട് വർഷം പ്രവർത്തി പരിചയം നിർബന്ധം. ഇംഗ്ലീഷ് പഠിച്ചവരും ഇംഗ്ലീഷിൽ ആശയവിനിമയ കഴിവും അടിസ്ഥാന കമ്പ്യൂട്ടർ പരിഞ്ജാനവും ഉള്ളവർ ആയിരിക്കണം.

ടെക്നിക്കൽ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ഇൻസ്ട്രക്ടർ ഒഴിവിലേക്ക് അംഗീകരിക്കപ്പെട്ട എഞ്ചിനിയറിങ് കോളേജുകൾ, യൂണിവേഴ്സിറ്റികൾ, ടെക്നിക്കൽ എഡ്യുക്കേഷൻ ബോർഡ് തുടങ്ങിയവയിൽ നിന്ന് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ബിരുദമോ ഡിപ്ലോമയോ തുടങ്ങിയ യോഗ്യതയുള്ളവർ ആയിരിക്കണം. ബിരുദം യോഗ്യതയുള്ളവർക്ക് ഈ മേഖലയിൽ ഒരു വർഷ പ്രവർത്തി പരിചയവും ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് രണ്ട് വർഷം പ്രവർത്തി പരിചയവും വേണം.

എൻ ടി സി / എൻ എ സി ട്രേഡുകൾ പാസ്സായി മൂന്ന് കൊല്ലം പ്രവർത്തി പരിചയം ഉള്ളവരും യോഗ്യരാണ്. അഭിമുഖം 2023 ആഗസ്റ്റ് 22 ന് രാവിലെ 10.30 ന് ഐ ടി ഐയിൽ വെച്ച് നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ 0480 2701491. Source

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google