ഐ.എൽ.ഡി.എമ്മിൽ പ്രോജക്ട് അസോസിയേറ്റ് ഒഴിവ്

0
15

റവന്യൂ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ (ഐ.എൽ.ഡി.എം) ഭാഗമായ റിവർ മാനേജ്‌മെന്റ് സെന്ററിൽ പ്ലാൻ ഫണ്ട് ഇനത്തിൽ റിവർ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ഐഇസി പ്രവർത്തനങ്ങൾക്കും, യങ് പ്രൊഫഷണൽ പ്രോഗ്രാമിന്റെ ഭാഗമായി ഹാൻഡ് ബുക്ക് തയ്യാറാക്കുന്നതിനും എൻവയോൺമെന്റൽ സയൻസിൽ പ്രോജക്ട് അസോസിയേറ്റിനെ നിയമിക്കുന്നു.

ഒരു വർഷത്തേക്ക് പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പോടെയാണ് അവസരം. എൻവയോൺമെന്റൽ സയൻസിൽ ബിരുദാനന്തര കോഴ്‌സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ് സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഗൂഗിൽ ഫോം ലിങ്ക്: Link . 2023 ആഗസ്റ്റ് 26 നകം അപേക്ഷിക്കണം. വെബ്‌സൈറ്റ്: https://ildm.kerala.gov.in/en, ഇ-മെയിൽ: ildm.revenue@gmail.com, ഫോൺ: 0471-2365559. Source

LEAVE A REPLY

Please enter your comment!
Please enter your name here