ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒഴിവ്

0
473
Ads

മങ്കി പോക്സ് ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ നിരീക്ഷണം ഊര്‍ജ്ജിതമാക്കുന്നതിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് – ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് പാസായിട്ടുള്ള 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും ബയോഡേറ്റയും സഹിതം 2022 ഒക്ടോബര്‍ ആറ് രാവിലെ 9.30ന് ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷന്‍ ഹാളില്‍ ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിയമനം താത്കാലികമാണ്.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google