ഡോക്ടർ, സ്റ്റാഫ് നഴ്സ്, പബ്ലിക് റിലേഷൻ ഓഫീസർ, ഡവലപ്മെന്റ് തെറാപ്പിസ്റ്റ് ഒഴിവ്

0
1241
Doctor Nurse PRO
Ads

സ്പെഷ്യലിസറ്റ് ഡോക്ടർ, സ്റ്റാഫ് നഴ്സ്, പബ്ലിക് റിലേഷൻ ഓഫീസർ, ഡവലപ്മെന്റ് തെറാപ്പിസ്റ്റ് ഒഴിവ്

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴിൽ സ്പെഷ്യലിസറ്റ് ഡോക്ടർ, സ്റ്റാഫ് നഴ്സ്, (പാലിയേറ്റീവ്), പബ്ലിക് റിലേഷൻ ഓഫീസർ, ഡവലപ്മെന്റ് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിൽ കരാറടിസ്ഥാാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കാനും, യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങൾ അറിയുന്നതിനും www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ ഡിസംബർ 26ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം.

മെഡിക്കൽ ഓഫീസർ ഒഴിവ്

ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഒരു മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിനായി ഡിസംബർ 28 ന് വോക്-ഇൻ-ഇന്റർവ്യൂ നടത്തും. രാവിലെ 11ന് കോട്ടയം എൻ.എച്ച്.എം. കോൺഫറൻസ് ഹാളിലാണ് ഇന്റർവ്യൂ. യോഗ്യത: എം.ബി.ബി.എസ്.(അഭികാമ്യം-സൈക്യാട്രി). മാസവേതനം: 57525 രൂപ. യോഗ്യരായവർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2562778.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google