സർക്കാർ മെഡിക്കൽ കോളേജിൽ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ നിയമനം

0
540
Ads

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേയ്ക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. പ്രതിമാസ വേതനം 29,535 രൂപ ആയിരിക്കും. ബി.എസ്‌സി അല്ലെങ്കിൽ എം.എസ്‌സി നഴ്‌സിംഗ് അല്ലെങ്കിൽ സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ സയൻസ്, പബ്ലിക് ഹെൽത്ത് എന്നിവയിലൊരു വിഷയത്തിലെ ബിരുദാനന്തര ബിരുദം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, അംഗീകൃത ഏജൻസികളിൽ നിന്നുള്ള അവയവം മാറ്റിവെക്കലിനെക്കുറിച്ചുള്ള പരീശീലനം എന്നിവ നേടിയിരിക്കണം.

മേൽപ്പറഞ്ഞിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 2022 ഒക്ടോബർ 19 വൈകുന്നേരം മുന്നു മണിക്ക് മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ നൽകേണ്ടതാണ്.

നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തുന്നതാണ്. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കുന്നതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google