നോർക്കാറൂട്‌സും ജർമ്മൻ ഫെഡറൽ എംപ്‌ളോയ്‌മെന്റ് ഏജൻസിയും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിൾ വിൻ പ്രോഗ്രാം ആരംഭിക്കുന്നു. നഴ്‌സിംഗിൽ ബിരുദമോ ഡിപ്‌ളോമയോ ഉള്ള കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമ്മൻ ഭാഷപരിശീലനം (ബി1 ലെവൽ വരെ) നൽകി ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യും. 45 വയസ്സ് കവിയാത്ത സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഭാഷാ പരീശീലനവും റിക്രൂട്ട്‌മെന്റും സൗജന്യം.
നിലവിൽ ജോലി ചെയ്യുന്ന മൂന്ന് വർഷം പ്രവർത്തി പരിചയമുള്ളവർ, ജർമ്മൻ ഭാഷാ പ്രാവീണ്യമുള്ളവർ, ഹോം കെയർ/ നഴ്‌സിംഗ് ഹോം പ്രവർത്തി പരിചയമുള്ളവർ, തീവ്ര പരിചരണം/ ജറിയാട്രിക്‌സ്/ കാർഡിയോളജി/ ജനറൽ വാർഡ്/ സർജിക്കൽ – മെഡിക്കൽ വാർഡ്/ നിയോനാറ്റോളജി/ ന്യൂറോളജി/ ഓർത്തോപീഡിക്‌സും അനുബന്ധ മേഖലകളും/ ഓപ്പറേഷൻ തീയറ്റർ/ സൈക്യാട്രി എന്നീ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർ എന്നിവർക്ക് മുൻഗണനയുണ്ട്.
ട്രിപ്പിൾ വിൻ പ്രോഗ്രാമിലൂടെ തെരെഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാർക്ക് ജർമ്മൻ ഭാഷാ എ1/ എ2/ ബി1 ലെവൽ പരിശീലനം ഇൻഡ്യയിൽ നൽകും. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തിൽ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 250 യൂറോ വീതം ബോണസ് ലഭിക്കും. തുടർന്ന് ജർമ്മനിയിലെ ആരോഗ്യമേഖലയിൽ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യാൻ അവസരം ലഭിക്കും.
ജർമ്മൻ ഭാഷ ബി2 ലെവൽ പാസായി അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് രജിസ്റ്റേഡ് നഴ്‌സായി ജർമ്മനിയിൽ ജോലി ചെയ്യാം. രജിസ്റ്റേഡ് നഴ്‌സായി അംഗീകാരം ലഭിക്കുന്നത് വരെ ഏകദേശം 2300 യൂറോയും പിന്നീട് 2800 യൂറോയും (ഓവർടൈം അലവൻസുകൾക്ക് പുറമെ) ലഭിക്കും. ഉദ്യോഗാർഥികൾ www.norkaroots.org യിൽ അപേക്ഷ സമർപ്പിക്കണം. ഈ പ്രോഗ്രാമിൽ മുമ്പ് അപേക്ഷ സമർപ്പിച്ചിരുന്നവർ വീണ്ടും നൽകേണ്ടതില്ല. 2022 മാർച്ച് 10നകം അപക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 1800-425-3939 ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാം. ഇമെയിൽ: triplewin.norka@kerala.gov.in.
Latest Jobs
-
തപാല്‍വകുപ്പില്‍ ജോലി നേടാം: 28,740 ഒഴിവുകള്‍ – യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 29 ന് – 100 ഒഴിവ്
-
High Court of Kerala Recruitment 2026: Technical Assistant & Data Entry Operator Posts
-
സർക്കാർ / സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 22 ജനുവരി 2026
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് 23ന്
-
CMD DSSSC Recruitment 2026: Apply Online for 121 Posts | Kerala Government Jobs
-
കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ ജോലി ഒഴിവുകൾ
-
Indian Air Force Agniveervayu Recruitment 2026 – Intake 01/2027 Notification
-
ANERT Recruitment 2026: Apply Online for Engineer, Assistant & Other Posts
-
കുടുംബശ്രീ സി.ഡി.എസ്സുകളിൽ ഒഴിവ്
-
സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ |16 ജനുവരി 2026
-
കേരളത്തിലെ സർക്കാർ/സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 14 ജനുവരി 2026
-
KSFE Recruitment 2026: Apply Online for Business Promoter Posts; Qualification: Plus Two
-
Free Recruitment of Assistant Nurse to UAE – Salary AED 3,500 | ODEPC 2026
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ: ജനുവരി 2026


