പട്ടികജാതി/വർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് | Free Placement Drive for SC/ST

0
1163
National Career Service - Free Plcement drive for SC/ST Students
Ads

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ട യുവതികൾക്ക് വേണ്ടി മാർച്ച് മാസം സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

ഓഫീസ് ക്ലർക്ക്, ഡി.ടി.പി. ഓപ്പറേറ്റർ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്. പ്ലസ്ടുവും ടൈപ്പിങ്ങിലും കമ്പ്യൂട്ടറിലുമുള്ള പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി 35 വയസ്. തിരുവനന്തപുരത്താണ് ഒഴിവുകൾ.

താത്പര്യമുള്ള വനിതാ ഉദ്യോഗാർഥികൾ 2023 മാർച്ച് 15നകം http://forms.gle/gFvBTvTKQXGpGnxx5 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113, 830400940.