ജർമനിയിൽ നഴ്സ് ആകാം: ട്രിപ്പിൾ വിന്നിലേക്ക് ഇപ്പോൾ അപേക്ഷിക്കാം|യോഗ്യത- ബിരുദം / ഡിപ്ലോമ

0
622

നോർക്ക റൂട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന, ജർമനിയിലേക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിന്നിലേക്ക് അപേക്ഷിക്കാം.

യോഗ്യത
ബിരുദമോ ഡിപ്ലോമയോ ഉള്ള നഴ്സുമാർക്കാണ് അവസരം. ഏപ്രിൽ 19 മുതൽ 28 വരെ തിരുവനന്തപുരത്ത് ജർമൻ പ്രതിനിധിസംഘം നടത്തുന്ന അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. തുടർന്ന് ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമൻ ഭാഷാപരിശീലനം (ബി 1 ലെവൽവരെ) നൽകി റിക്രൂട്ട്‌ചെയ്യും.

മലയാളികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ബി.എസ്‌സി. നഴ്സുമാർക്ക് പ്രവൃത്തിപരിചയം നിർബന്ധമല്ല. എന്നാൽ, ജനറൽ നഴ്സിങ് വിജയിച്ചവർക്ക് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധിയില്ല. ഭാഷാപരിശീലനവും റിക്രൂട്ട്മെന്റും സൗജന്യമായിരിക്കും.

ട്രിപ്പിൾ വിൻ പദ്ധതിയിൽ നേരത്തേ അപേക്ഷിച്ചിട്ടും അർഹത ലഭിക്കാത്തവർ, മൂന്നുവർഷമോ അതിന് മുകളിലോ പ്രവൃത്തിപരിചയമുള്ളവർ, ജർമൻ ഭാഷാപ്രാവീണ്യമുള്ളവർ, ഹോം കെയർ/നഴ്സിങ് ഹോം പ്രവൃത്തിപരിചയമുള്ളവർ, തീവ്രപരിചരണം/ജറിയാട്രിക്സ് കാർഡിയോളജി/ജനറൽ വാർഡ് സർജിക്കൽ- മെഡിക്കൽ വാർഡ്/ നിയോനാറ്റോളജി/ന്യൂറോളജി/ ഓർത്തോപീഡിക്‌സും അനുബന്ധ മേഖലകളും/ഓപ്പറേഷൻ തിയേറ്റർ/ സൈക്യാട്രി എന്നീ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും.

അപേക്ഷ
www.nifl.norkaroots.org വഴി അപേക്ഷിക്കാം. അവസാന തീയതി 2023 മാർച്ച് 6. വിവരങ്ങൾക്ക്: 1800-425-3939

LEAVE A REPLY

Please enter your comment!
Please enter your name here