മലപ്പുറം എംപ്ലോയബിലിറ്റി സെന്റർ ജോബ്‌ഡ്രൈവ് നവംബര്‍ 16 ന്
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ്‌ഡ്രൈവ് നവംബര്‍ 16 ന് ജോബ്‌ഡ്രൈവില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം 2024 നവംബര്‍ 16ന് രാവിലെ 10.30 ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് റജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. മുന്നൂറിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ക്ക്: 0483 2734737, 8078 428 570