യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ പ്ലേസ്മെന്റ് ഡ്രൈവ് ഏഴിന്

0
777
Career Development Centre Placement drive
Ads

കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ( Kannur University Employment Information and Guidance Bureau) വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2024 സെപ്റ്റംബർ ഏഴ് രാവിലെ 10 മണി മുതൽ ഒരു മണി വരെ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.

  1. ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ ആൻഡ് മാനേജർ,
  2. ടെലികോളർ,
  3. ഫിൽഡ് സ്റ്റാഫ്,
  4. ഡിജിറ്റൽ മാർക്കറ്റിംഗ് സോഫ്റ്റ് വെയർ ഡെവലപ്പർ,
  5. ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്,
  6. സെയിൽസ് ഓഫീസർ,
  7. സെയിൽസ് എക്സിക്യൂട്ടീവ്,
  8. ഫിനാൻഷ്യൽ കൺസൾട്ടന്റ്,
  9. കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ്,
  10. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,
  11. സെയിൽസ് എക്സിക്യൂട്ടീവ്,
  12. ടെക്നീഷ്യൻ,
  13. കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്,
  14. കസ്റ്റമർ റിലേഷൻ മാനേജർ,
  15. ബില്ലിംഗ് സ്റ്റാഫ്,
  16. ടെസ്റ്റ് ഡ്രൈവ് കോ ഓർഡിനേറ്റർ തസ്തികകളിലായി 300 ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യോഗ്യത : പങ്കെടുക്കാൻ താല്പര്യമുള്ള പ്ലസ് ടു/ഐ ടി ഐ/ബിരുദം/ഡിപ്ലോമ/എം ബി എ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 9.30 ന് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡാറ്റ സഹിതം എത്തുക.  ഫോൺ : 0497 2703130