സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർപ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപന്റ് (റിന്യൂവൽ) പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
യോഗ്യത, ലഭിക്കുന്ന സ്കോളർഷിപ്പ്
2022-23 സാമ്പത്തിക വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർക്കാണ് പുതുക്കുന്നതിന് അവസരം. ബിരുദ വിദ്യാർഥിനികൾക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർഥിനികൾക്ക് 6,000 രൂപാ വീതവും, പ്രൊഫഷണൽ കോഴ്‌സ് വിദ്യാർഥിനികൾക്ക് 7,000 രൂപാ വീതവും ഹോസ്റ്റൽ സ്‌റ്റൈപന്റ് ഇനത്തിൽ 13,000 രൂപാ വീതവുമാണ് പ്രതിവർഷം സ്‌കോളർഷിപ്പ് നല്കുന്നത്. ഒരു വിദ്യാർഥിനിക്ക് സ്‌കോളഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്‌റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം.
മാനദണ്ഡങ്ങൾ
കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാം. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
www.minoritywelfare.kerala.gov.in ലെ സ്‌കോളർഷിപ്പ് ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ 2024 ജനുവരി 30നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090.
Latest Jobs
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം

