സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

0
393
Ads

സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് – ലഭിക്കുന്ന ക്ലാസുകൾ

ഒമ്പത്, പത്ത് ക്ലാസ്സുകളിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുളള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിന് അപേക്ഷ ക്ഷണിച്ചു. ഇ -ഗ്രാന്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതും ഇ-ഗ്രാന്റ് മുഖേന സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നതുമായ സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് അല്ലെങ്കില്‍ അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

സ്‌കോളര്‍ഷിപ്പ് ലഭിക്കാൻ വേണ്ട കുടുംബവാര്‍ഷിക വരുമാനം

കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരം കുടുംബവാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ താഴെ ഉള്ളവരായിരിക്കണം അപേക്ഷകര്‍. ഇ -ഗ്രാന്റ് പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കാന്‍ ആധാര്‍ സീഡഡ് അക്കൗണ്ട് നിര്‍ബന്ധമാണ്.

സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിഭാഗങ്ങൾ, തുക

ഡേ സ്‌കോളര്‍ വിദ്യാര്‍ഥിയ്ക്ക് 3500 രൂപയും ഹോസ്റ്റലര്‍ വിദ്യാര്‍ഥിക്ക് 7000 രൂപ നിരക്കില്‍ ഒറ്റ തവണ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഭിന്നശേഷിയുളള വിദ്യാര്‍ഥിക്ക് 10 ശതമാനം തുക അധികമായി ലഭിക്കുന്നതിന് ബന്ധപ്പെട്ട സാക്ഷ്യപത്രം ഹാജരാക്കണം.

സ്‌കോളര്‍ഷിപ്പ് ലഭിക്കാൻ നൽകേണ്ട രേഖകൾ

പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍ മാത്രം), ഹോസ്റ്റല്‍ ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍ മാത്രം) എന്നിവ സ്ഥാപന മേധാവി മുമ്പാകെ ഹാജരാക്കണം. ഫെബ്രുവരി 28 വരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 296297.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google