കൊല്ലം പ്രാവച്ചമ്പലം എൻ.എസ്.എസ്. എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്റ്റാറ്റിസ്റ്റിക്സ് (സീനിയർ), സ്റ്റാറ്റിസ്റ്റിക്സ് (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), കണക്ക് (ജൂനിയർ) എന്നീ വിഷയങ്ങളിൽ താല്കാലിക അധ്യാപക ഒഴിവുണ്ട്. താല്കാലിക നിയമനത്തിന് യോഗ്യതയുള്ളവർ ജൂൺ 9-ന് 10.30-ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ അഭിമുഖത്തിന് ഹാജരാകണം.
മയ്യനാട് വെള്ളമണൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഹിസ്റ്ററി (സീനിയർ), ജ്യോഗ്രഫി (ജൂനിയർ) വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ രണ്ടിന് 10-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
കൊല്ലം കല്ലുവാതുക്കൽ ഗവ. എൽ.പി. സ്കൂളിൽ താല്കാലിക എൽ.പി.എസ്.ടി. ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അഭിമുഖം നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 29-ന് രാവിലെ 11-ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണം.
കൊട്ടാരക്കര മുട്ടറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം 30-ന് 10.30-ന് സ്കൂൾ ഓഫീസിൽ നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ചേർത്തല പട്ടണക്കാട് ഗവ. എസ്.സി.യു. ജി.വി.എച്ച്.എസ്.എസിൽ ഒഴിവുള്ള സുവോളജി (സീനിയർ), കണക്ക് (സീനിയർ) ഗസ്റ്റ് അധ്യാപകരുടെ അഭിമുഖം ജൂൺ മൂന്നിന് രാവിലെ 11-ലേക്ക് മാറ്റി.
ഓക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, ജ്യോഗ്രഫി, ഹിന്ദി, കണക്ക്, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകർക്കായി 28-ന് നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ 29-ന് രാവിലെ 10-ലേക്ക് മാറ്റി. ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. ഫോൺ: 94461 39053.
അല്ലപ്ര ഗവ. യു.പി. സ്കൂളിൽ പാർട്ട് ടൈം ജൂനിയർ ഹിന്ദി അധ്യാപികയുടെ താല്കാലിക ഒഴിവുണ്ട്. യോഗ്യരായവർ 29-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ എത്തണം.
തിരുവില്വാമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, മലയാളം, ഗണിതം ഈ വിഭാഗങ്ങളിലേക്കും യു.പി. വിഭാഗത്തിൽ ജൂനിയർ ഹിന്ദി, സംസ്കൃതം വിഭാഗത്തിലും അധ്യാപക ഒഴിവുണ്ട്. അഭിമുഖം മേയ് 30-ന് ഉച്ചയ്ക്ക് 1.30-ന്.
വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് സീനിയർ, അറബിക് ജൂനിയർ, സുവോളജി സീനിയർ, ഹിന്ദി ജൂനിയർ, ഫിസിക്സ് ജൂനിയർ, കെമിസ്ട്രി ജൂനിയർ എന്നീ വിഷയങ്ങളിലെ താല്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം മേയ് 30-ന് രാവിലെ 10.30.
പാലക്കാട് നാഗലശ്ശേരി ജി.എച്ച്.എസ്.എസിൽ താല്കാലിക അധ്യാപക ഒഴിവുണ്ട്. എച്ച്.എസ്.ടി. സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ്, ഇംഗ്ലീഷ്, മലയാളം, സംസ്കൃതം എന്നീ അധ്യാപക ഒഴിവിലേക്ക് വെള്ളിയാഴ്ച രാവിലെ 10-നും എച്ച്.എസ്.ടി. അറബിക്, ജൂനിയർ ലാംഗ്വേജ് അറബിക് (യു.പി.), ജൂനിയർ ലാംഗ്വേജ് അറബിക് (എൽ.പി.), എച്ച്.എസ്.ടി (ഹിന്ദി), യു.പി.എസ്.ടി., എഫ്.ടി.എം. എന്നീ ഒഴിവുകളിലേക്ക് ശനിയാഴ്ച രാവിലെ 10-നും കൂടിക്കാഴ്ച സ്കൂളിൽ നടക്കും.
പത്തിരിപ്പാല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച ശനിയാഴ്ച രണ്ടിന് സ്കൂളിൽ.
എടത്തനാട്ടുകര എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, അറബിക്, നാച്ചുറൽ സയൻസ്, ഇംഗ്ലീഷ്, ഗണിതശാസ്ത്രം, ഡ്രോയിങ്, യു.പി. അറബിക് അധ്യാപക തസ്തികകളിലും ഫുൾടൈം മിനിയൽ (എഫ്.ടി.എം.) തസ്തികയിലും ഒഴിവുണ്ട്. കൂടിക്കാഴ്ച ചൊവ്വാഴ്ച 10.30-ന്.
അറിയിപ്പുകൾ – അഭിമുഖം
കുറ്റിലങ്ങാടി കുറ്റിലങ്ങാടി ജി.യു.പി. സ്കൂളിൽ നിലവിൽ ഒഴിവുള്ളതും പ്രതീക്ഷിക്കുന്നതുമായ എൽ.പി.എസ്.ടി, യു.പി.എസ്.ടി. തസ്തികകളിലേക്ക് താല്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ചൊവ്വാഴ്ച രാവിലെ 11-ന് സ്കൂളിൽ നടക്കും. ഫോൺ: 9562964490.
എടപ്പറ്റ ചേരിപ്പറമ്പ് ജി.എൽ.പി. സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽ.പി.എസ്.ടി. ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
ഈസ്റ്റ് കോഡൂർ കൂട്ടശ്ശേരിക്കുളമ്പ് ജി.എം.എൽ.പി. സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ എൽ.പി.എസ്.ടി. അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 30-ന് ശനിയാഴ്ച സ്കൂൾ ഓഫീസിൽ നടക്കും.
അഭിമുഖം മാറ്റി
കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിലേക്കുള്ള അധ്യാപക അഭിമുഖം മാറ്റി. ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി എന്നീ വിഷയങ്ങളുടേത് 30-ന് രാവിലെ 10-നും കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളുടേത് 30-ന് 1.30-നും നടക്കും. ഫോൺ: 0483 2747663.
കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ, യു.പി. വിഭാഗങ്ങളിൽ ഒഴിവുള്ള തസ്തികകളിലേക്കുള്ള അഭിമുഖം 29-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ നടക്കും. നേരത്തെ 27-ന് നടത്താനിരുന്ന അഭിമുഖമാണ് 29-ലേക്ക് മാറ്റിയത്. എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ്, മലയാളം, ഹിന്ദി, സംസ്കൃതം, ഫിസിക്കൽ എഡ്യൂക്കേഷൻ, മ്യൂസിക്, യു.പി.എസ്.ടി., എഫ്.ടി.എം., ഒ.എ. എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. ഫോൺ: 0483 2745505.
കുന്നത്തൂർ കിഴക്ക്:കരിമ്പിൻപുഴ ഗവ.എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽ.പി.എസ്.ടി വിഭാഗത്തിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്.യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 3ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
Latest Jobs
-
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാം | 12 ക്ലാസ്, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം: 365 ഒഴിവ്
-
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (KINFRA) ജോലി ഒഴിവ് : ശമ്പളം ₹30,000
-
പ്രയുക്തി ഒക്ടോബർ 2026 തൊഴിൽ മേള
-
RRB NTPC Graduate Recruitment 2026 – 3548 Vacancies, Salary, Eligibility and Apply Online
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ

