എൽ.ഡി.സി പരീക്ഷയ്ക്ക് സൗജന്യ പരീക്ഷാ പരിശീലനം

0
694
Ads

ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പി. എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് വിവിധ വകുപ്പുകളിലേക്കുള്ള ലോവർ ഡിവിഷൻ ക്ലർക്ക് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം

ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒബിസി/ ഒഇസി വിഭാഗത്തിൽപ്പെട്ടവർക്ക് 30% സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗ വിദ്യാർഥികൾക്ക് നിയമാനുസൃതം സ്‌റ്റൈപ്പന്റ് ലഭിക്കും.

അപേക്ഷകർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ജാതി, വരുമാനം, എന്നീ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2023 ഒക്ടോബർ 18ന് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google