എയർപോർട്സ് അതോറിറ്റിയിൽ 596 ഒഴിവുകൾ | ശമ്പളം 40,000 രൂപ മുതൽ 1,40,000 രൂപ വരെ

0
1438
Ads

ന്യൂഡൽഹി എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 596 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവ്. ഗേറ്റ് 2020/ 2021/ 2022 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഇന്ത്യയിൽ എവിടെയും നിയമനമുണ്ടാകാം.  2023 ജനുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

വിഭാഗം, ഒഴിവ്, യോഗ്യത എന്നിവ ക്രമത്തിൽ

ജൂനിയർ എക്സിക്യൂട്ടീവ്-ഇലക്ട്രോണിക്സ്
ഒഴിവ്: 440
യോഗ്യത : എൻജിനീയറിങ്/ടെക്നോളജി ബിരുദം (ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻസ്/ഇലക്ട്രിക്കൽ വിത് സ്പെഷലൈസേഷൻ ഇൻ ഇലക്ട്രോണിക്സ്).

ജൂനിയർ എക്സിക്യൂട്ടീവ്-എൻജിനീയറിങ് ഇലക്ട്രിക്കൽ
ഒഴിവ് : 84
യോഗ്യത : എൻജിനീയറിങ്/ ടെക്നോളജി ബിരുദം (ഇലക്ട്രിക്കൽ).

ജൂനിയർ എക്സിക്യൂട്ടീവ്-എൻജിനീയറിങ് സിവിൽ
ഒഴിവ്: 62
യോഗ്യത : എൻജിനീയറിങ്/ ടെക്നോളജി ബിരുദം (സിവിൽ).

ജൂനിയർ എക്സിക്യൂട്ടീവ്-ആർക്കിടെക്ചർ
ഒഴിവ് : 1O
യോഗ്യത : ആർക്കിടെക്ചർ ബിരുദം, കൗൺസിൽ ഓഫ് ആർക്കിടെക്ചർ റജിസ്ട്രേഷൻ. 

പ്രായപരിധി: 27. അർഹർക്ക് ഇളവ്. ശമ്പളം: 40,000-1,40,000.
ഫീസ്: 300. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ, എയർപോർട് അതോറിറ്റിയിൽ 1 വർഷ അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയവർ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അടയ്ക്കണം.

For official Notification click here

For online Application click here

For Official Website of Airport Authority Of India Click here

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google