ഇന്നത്തെ ജോലി ഒഴിവുകൾ – 30 December 2022

0
792

വാക്ക് – ഇൻ- ഇൻ്റർവ്യൂ

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ പഠിച്ചവരായിരിക്കണം. പ്രവർത്തി പരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ളവർ ജനുവരി നാലിന് രാവിലെ 10.30ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി വാക്ക് – ഇൻ- ഇൻ്റർവ്യൂവിന് സൂപ്രണ്ടിൻ്റെ ചേംബറിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2783495, 2777315, 2777415. ഇ-മെയിൽ thghtpra@gmail.com.

അധ്യാപക ഒഴിവ്
തേക്കുതോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കെമിസ്ട്രി സീനിയര്‍ അധ്യാപകന്റെ ഒരു താല്‍ക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജനുവരി മൂന്നിന് രാവിലെ 11 ന് ഓഫീസില്‍ നടക്കും. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 9446382834, 9745162834

ക്ലർക്ക് ഒഴിവ്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആന്റ് റിസർച്ച് എന്ന സ്ഥാപനത്തിലേക്ക് നിലവിൽ ഒഴിവുള്ള ഒരു ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജനുവരി 6ന് രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2994110

ശുചിത്വ മിഷനിൽ ഐ.ഇ.സി ഇന്റേൺസിന് വാക്ക് ഇൻ ഇന്റർവ്യൂ
ജില്ലാ ശുചിത്വ മിഷനുകളിൽ ഐ.ഇ.സി ഇന്റൺഷിപ്പിന് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. പബ്ലിക് റിലേഷൻസ്, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യതകൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നേടിയിരിക്കണം. സ്റ്റൈപന്റ് 10,000 രൂപ. 2023 ജനുവരി 5ന് രാവിലെ 10.30ന് തിരുവനന്തപുരം ചൈത്രം ഹോട്ടലിലാണ് ഇന്റർവ്യൂ.

ശുചിത്വ മിഷന്റെ വെബ് സൈറ്റിൽ പേരും വിശദാംശങ്ങളും ജനുവരി 3ന് മുമ്പായി രജിസ്റ്റർ ചെയ്യണം. സി.വിയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും സഹിതം അഭിമുഖത്തിനെത്തണം.
കൂടുൽ വിവരങ്ങൾക്ക്: www.sanitation.kerala.gov.in. Registration Link: https://forms.gle/hcgCfx2j5grJJauc8.

ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

നെട്ടൂരിൽ പ്രവർത്തിക്കുന്ന മരട് ഗവ. ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയം, ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് നേടിയതിനു ശേഷം മൂന്നു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ എൻ. എ.സിയും മൂന്നുവർഷത്തെ പ്രവർത്തിപരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത.

എസ്.സി വിഭാഗങ്ങൾക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ഡിസംബർ നാലിന് രാവിലെ 10:30 ന് നെട്ടൂർ ഗവ.ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.
ഫോൺ :0484 2700142

അധ്യാപക ഒഴിവ്: അഭിമുഖം
ആലപ്പുഴ: കിടങ്ങറ ഹയര്‍ സെക്കഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് ജൂനിയര്‍ അധ്യാപക തസ്തികയിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. താത്പര്യമുള്ളവർ അഭിമുഖത്തിനായി ജനുവരി അഞ്ചിന് രാവിലെ 11ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം. 0477 2753232, 9497849283

അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനം
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ കരാര്‍ അടിസ്ഥാനത്തിലും അക്രഡിറ്റഡ് ഓവര്‍സിയറെ ദിവസവേതന അടിസ്ഥാനത്തിലും നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 6 ന് രാവിലെ 11 ന് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കേറ്റുകളുടെ ഒറിജിനലുകളുമായി നേരിട്ട് ഹജരാകണം. ഫോണ്‍: 04936 299481.

കെ-ഡിസ്‌കിൽ ഇന്റേൺ ആകാൻ അവസരം
പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ നൂതനാശയ രൂപീകരണത്തിനായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ-ഡിസ്‌ക്) നടപ്പിലാക്കുന്ന ‘ഒരു തദ്ദേശസ്വയം ഭരണസ്ഥാപനം ഒരു ആശയം ‘ (One Local body One Idea – OLOI) എന്ന പദ്ധതിയിൽ ഇന്റേൺ ആകാൻ അവസരം സർവകലാശാലാ ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം (വേഡ്,എക്‌സൽ ) അഭികാമ്യം. പ്രായം : 20 നും 50 നും മദ്ധ്യേ. അതാതു പഞ്ചായത്ത്, നഗരസഭാ/കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്കും സ്വന്തമായി ലാപ്‌ടോപ്പ് ഉള്ളവർക്കും മുൻഗണന.

വിവിധ മേഖലകളിൽ നിന്നുള്ള പ്രശ്‌നസമാഹരണം, നൂതനാശയ രൂപകർത്താക്കളിൽ നിന്നുള്ള ആശയസമാഹരണം, പ്രശ്‌നങ്ങളുടെ മുൻഗണനാ നിർണയം, തരംതിരിക്കൽ, അവയെ പദ്ധതികളാക്കിമാറ്റുന്നതിനുള്ള വിദഗ്ദ്ധ ഇടപെടലുകൾ, വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കൽ, അവയുടെ നിർവ്വഹണം എന്നിവ OLOI പദ്ധതിയുടെവിവിധ ഘട്ടങ്ങളാണ്.

മൂന്ന് മാസക്കാലം തദ്ദേശ സ്ഥാപനങ്ങളിൽ ലഭിക്കുന്ന പ്രശ്‌നപ്രസ്താവനകൾ OLOI പോർട്ടലിലെ പ്രോബ്ലം ക്യാൻവാസിന് അനുയോജ്യമായ രീതിയിൽ ആവശ്യമായ വിവരങ്ങൾ സമാഹരിച്ചു സമർപ്പിക്കുകയാണ് തെരെഞ്ഞടുക്കപെടുന്ന ഇന്റേണുകളുടെ ദൗത്യം.

ഒരു ദിവസത്തെ പരിശീലനം ഉൾപ്പെടെ ആവശ്യാനുസരണം (ജനുവരി 2023 മുതൽ മാർച്ച് 2023) മൂന്ന് മാസം മാസക്കാലം അതാതു പഞ്ചായത്ത്, നഗരസഭാ/കോർപ്പറേഷൻ തലത്തിൽ ആണ് നിയമനം. വിജയകരമായി പൂർത്തിയാക്കുന്ന ഇന്റേണുകൾക്ക് സർട്ടിഫിക്കറ്റ് നൽകും.

രജിസ്റ്റർ ചെയ്യുന്നതിനായി www.kdisc.kerala.gov.in/oloi/interns എന്ന പോർട്ടൽ സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 10. കൂടുതൽ വിവരങ്ങൾക്ക്: 8606469384, 8157861976, 9746260654, 9188617414.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.