AAI കാർഗോ ലോജിസ്റ്റിക്സ്: 906 സെക്യൂരിറ്റി സ്ക്രീനർ ഒഴിവ്

0
2790
Ads

എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്‌സിഡിയറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ 906 സെക്യൂരിറ്റി സ്ക്രീനർ (ഫ്രഷർ ) ഒഴിവ് പരിശീലനത്തിനു ശേഷം 3 വർഷ കരാർ നിയമനം.

ചെന്നൈ, കൊൽക്കത്ത, ഗോവ, കോഴിക്കോട്, വാരാണസി, ശ്രീനഗർ, വഡോദര, മധുര, തിരുപ്പതി, റായ്‌പൂർ, വിസാഗ്, ഇൻഡോർ, അമ്യ തസർ, ഭുവനേശ്വർ, അഗർത്തല, പോർട്ബ്ലെയർ, തൃച്ചി, ഡെറാഡൂൺ, പുണെ, സൂറത്ത്, ലേ, പാട്ന എന്നിവിടങ്ങളിലാണ് അവസരം. 2023 ഡിസംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: 60% മാർക്കോടെ ബിരുദം (പട്ടികവിഭാഗത്തിന് 55%) ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾ വായിക്കാനോ സംസാരിക്കാനോ അറിയണം. പ്രാ ദേശികഭാഷയിൽ പ്രാവീണ്യം വേണം. പ്രായപരിധി: 27. അർഹർക്ക് ഇളവ്.

ശമ്പളം: പരിശീലനസമയത്ത് 15,000 രൂപ ‌സ്റ്റൈപൻഡ്. വിജയകരമായി പരിശീലനവും അതോടൊപ്പമുള്ള പരീക്ഷകളും പൂർത്തിയാ ക്കിയാൽ ആദ്യ വർഷം -30,000, രണ്ടാം വർഷം 32,000 . മൂന്നാം വർഷം 34,000 ശമ്പളം

ഫീസ്: 750 രൂപ. പട്ടികവിഭാഗം, സ്ത്രീകൾ, ഇഡബ്ല്യൂഎസ് എന്നിവർക്കു 100.

തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർ ക്ക് അടിസ്ഥാനമാക്കി തുടർന്ന് കാഴ്ച‌ ശക്തി, കേൾവി ശക്തി പരിശോധന, ആശയവിനിമയ ശേഷി, ശാരീരികക്ഷമത പരിശോധന എന്നിവയുമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് www.aaiclas.aero സന്ദർശിക്കുക.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google