എയർപോർട്സ് അതോറിറ്റിയിൽ 342 അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് ഒഴിവ്

0
727
Ads

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിൽ 342 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഒഴിവ്. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 4 വരെ ഓൺലൈനായി അപേ ക്ഷിക്കാം.

തസ്തികയും യോഗ്യതയും

  • ജൂനിയർ അസിസ്റ്റന്റ് (ഓഫിസ്): ബിരുദം.
  • സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്): ബിരുദം (ബികോമിനു മുൻഗണന), 2 വർഷ പരിചയം.
  • ജൂനിയർ എക്സിക്യൂട്ടീവ് (കോമൺ കേഡർ): ബിരുദം.
  • ജൂനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ്): ബി കോം, ഐസിഡബ്ല്യുഎ /സിഎ/ എംബിഎ (ഫിനാൻസ്).
  • ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസസ്) : ഫയർ/ മെക്കാനിക്കൽ/ ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്.
  • ജൂനിയർ എക്സിക്യൂട്ടീവ് (ലോ): നിയമ ബിരുദം, ബാർ കൗൺസിലിൽ അഡ്വക്കറ്റായി. എൻറോൾ ചെയ്യാൻ യോഗ്യരായിരിക്കണം.

പ്രായപരിധി ശമ്പളം

ജൂനിയർ അസിസ്റ്റന്റ്:
പ്രായപരിധി: 30;
ശമ്പളം : 31,000-92,000 രൂപ

സീനിയർ അസിസ്റ്റന്റ്
പ്രായപരിധി: 30
ശമ്പളം : 36,000-1,10,000 രൂപ

ജൂനിയർ എക്സിക്യൂട്ടീവ്:
പ്രായപരിധി27;
ശമ്പളം :40,000- 1,40,000 രൂപ

ഫീസ്: 1000. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, എയർപോർട്സ് അതോറിറ്റിയിൽ ഒരു വർഷ അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയവർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അപേക്ഷിക്കാം. For official Notification click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google