ബി.ടെക്, ഡിപ്ലോമ കഴിഞ്ഞവർക്ക് അപ്രന്റീസ് ട്രെയിനിങ്ങിന് അവസരം

0
1027
Ads

സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപ്പരം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററും ചേർന്ന് ബി.ടെക്, ഡിപ്ലോമ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. (Apprenticeship)

ബി.ടെക് ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ പാസായി മൂന്ന് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.

സ്റ്റൈപ്പന്റ്: ബി.ടെക് പാസായവർക്ക് കുറഞ്ഞത്-9,000 രൂപയും ഡിപ്ലോമക്കാർക്ക്-8,000 രൂപയും ട്രെയിനിങ്ങിനു ശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിക്കും.

താല്പര്യമുള്ളവർ എസ്.ഡി സെന്ററിൽ രജിസ്റ്റർ ചെയ്തതിനുശേഷം ഇ-മെയിൽ മുഖേന ലഭിച്ച രജിസ്‌ട്രേഷൻ കാർഡിന്റെ പ്രിന്റും സർട്ടിഫിക്കറുറുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും പകർപ്പുകളും വിശദമായ ബയോഡാറ്റയുടെ പകർപ്പുകളുംസഹിതം 2023 ജനുവരി ഏഴിനു രാവിലെ 9.30ന് ഇന്റർവ്യൂവിന് ഹാജരാകണം. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഇന്റർവ്യൂവിന് പങ്കെടുക്കാം. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക്ക്‌ലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ കരുതേണ്ടതാണ്.

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾ സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററിൽ 2023 ജനുവരി ആറിനു മുൻപായി രജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂ നടക്കുന്ന ദിവസം അപ്രന്റീസ്ഷിപ്പിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ ഉണ്ടായിരിക്കില്ല. രജിസ്‌ട്രേഷൻ ചെയ്യാനുള്ള അപേക്ഷാ ഫോം എസ്.ഡി. സെന്റർ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ നാഷണൽ വെബ്‌പോർട്ടൽ ആയ www.mhrd.nats.gov.in ൽ രജിസ്റ്റർ ചെയ്തവർ അതിന്റെ പ്രന്റൗട്ട് കൊണ്ടുവന്നാൽ അതു പരിഗണിക്കുന്നതാണ്. അപേക്ഷാഫോമിനും പങ്കെടുക്കുന്ന കമ്പനികളുടെ വിശദാംശങ്ങൾക്കും www.sdcentre.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google