പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ വിവിധ റീജനുകളിലായി 1031 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. 2024 സെപ്റ്റംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. കേരളം, കർണാടക, തമിഴ്‌നാട്, പുതുച്ചേരി, അന്ധ്രപ്രദേശ്, തെലങ്കാന എന്നിവ ഉൾപ്പെടുന്ന സതേൺ റീജനിൽ 169 ഒഴിവുണ്ട്. ഇതിൽ 13 ഒഴിവാണു കേരളത്തിൽ. കൊച്ചി കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ പരിശീലനമുണ്ടാകാം. സതേൺ റീജനിൽ ഒഴിവുള്ള ട്രേഡുകൾ, യോഗ്യത, സ്‌റ്റൈപൻഡ്:
- ഇലക്ട്രിഷ്യൻ: യോഗ്യത : ഐടിഐ ഇലക്ട്രിഷ്യൻ; ശമ്പളം : 13,500 രൂപ
- ഡിപ്ലോമ (ഇലക്ട്രിക്കൽ): യോഗ്യത: 3 വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ; ശമ്പളം: 15,000 രൂപ
- ഗ്രാജ്വേറ്റ് (ഇലക്ട്രിക്കൽ, സിവിൽ): ഇലക്ട്രിക്കൽ/ സിവിൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്/ ബിഎസ് സി (എൻജിനീയറിങ്); 17,500 രൂപ
- ഗ്രാജ്വേറ്റ്(കംപ്യൂട്ടർ സയൻസ്): കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്/ ഐടിയിൽ ബിഇ/ബിടെക്/ ബിഎസ്‌സി (എൻജിനീയറിങ്); 17,500 രൂപ
- എച്ച് ആർ എക്സിക്യൂട്ടീവ്:
എംബിഎ എച്ച്ആർ അല്ലെങ്കിൽ പഴ്സനൽ മാനേജ്മെന്റ്/ പഴ്സനൽ മാനേജ്‌മെൻ്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിൽ പിജി ഡിപ്ലോമ/ തത്തുല്യം; 17,500 രൂപ . സിഎസ്ആർ എക്സിക്യൂട്ടീവ്: സോഷ്യൽ വർക്/ റൂറൽ ഡവലപ്മെന്റ്/ മാനേജ്‌മെൻ്റിൽ പിജി/ തത്തുല്യം; 17,500 രൂപ - ലോ എക്സിക്യൂട്ടീവ്: ഏതെങ്കിലും ബിരുദവും മൂന്നു വർഷ എൽഎൽബിയും അല്ലെങ്കിൽ അഞ്ചു വർഷത്തെ : ഇന്റഗ്രേറ്റഡ് എൽഎൽബി; 17,500 രൂപ
- പിആർ അസിസ്റ്റന്റ്: ബിഎംസി/ബിജെഎംസി/ബിഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ /തത്തുല്യം: 17,500 രൂപ
- രാജ്‌ഭാഷാ അസിസ്‌റ്റൻ്റ്: ബിഎ ഹിന്ദി, ഇംഗ്ലിഷിൽ പ്രാവീണ്യം: 17,500 രൂപ
ഐടിഐ ഇലക്ട്രിഷ്യൻ, ഡിപ്ലോമ (ഇലക്ട്രിക്കൽ), ലോ എക്സിക്യൂട്ടീവ്, ഗ്രാജേറ്റ് (ഇലക്ട്രിക്കൽ, സിവിൽ) തസ്തികകളിലാണു കേരളത്തിലെ ഒഴിവ്). അവസാന വർഷ ഫലം കാക്കുന്നവർ, 18 വയസ്സു തികയാത്തവർ, അപ്രന്റിസ് പരിശീലനം നേടിയവർ, ഒരു വർഷത്തിൽ കൂടുതൽ ജോലി പരിചയമുള്ളവർ എന്നിവർ അപേക്ഷിക്കാൻ അർഹരല്ല
അപേക്ഷിക്കേണ്ട വിധം: എൻജിനീയറിങ് ബിരുദ/ഡിപ്ലോമ യോഗ്യതക്കാർ https://nats.education.gov.in ലും മറ്റു യോഗ്യതക്കാർ https://apprenticeshipindia.gov.in ലും റജിസ്റ്റർ ചെയ്‌ത ശേഷം പവർഗ്രിഡ് ഓഫ് ഇന്ത്യ വെബ്സൈറ്റായ www.powergrid.in ൽ ഓൺലൈനായി അപേക്ഷക്കണം. വിജ്ഞാപനത്തിൻ്റെ വിശദവിവരങ്ങൾ www.powergrid.in ൽ ലഭ്യമാണ്.
Latest Jobs
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്‌റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026


