സംസ്ഥാനത്തെ സഹകരണ സംഘം/ബാങ്കുകളില് വിവിധ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി തിരുവനന്തപുരത്തെ സഹകരണ സര്വീസ് പരീക്ഷാ ബോര്ഡ് നിര്ദ്ദിഷ്ട ഫാറത്തില് അപേക്ഷകള് ക്ഷണിച്ചു. വിജ്ഞാപന നമ്പര് 10/2021 മുതല് 15/2021 വരെയുള്ള തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്.
അപേക്ഷാഫോറവും വിശദവി വരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനവും www.csebkerala.org ല് നിന്നും ഡൗണ്ലോഡ്ചെയ്ത് നിര്ദേശാനുസരണം അപേക്ഷ സമര്പ്പിക്കാം. തസ്തിക, ഒഴിവുകള്, യോഗ്യതാ മാനദണ്ഡങ്ങള് ചുവടെ. നേരിട്ടുള്ള നിയമനമാണ്. പരീക്ഷാ ബോര്ഡ് നടത്തുന്ന ഒഎംആര് പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങള് നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില് തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റില് നിന്നുമാണ് നിയമനം. അതാത് സഹകരണ സംഘം/ബാങ്കുകള്
തന്നെയാണ്നിയമനാധികാരി.
അസിസ്റ്റന്റ്സെക്രട്ടറി/ ചീഫ്അക്കൗണ്ടന്റ് (വിജ്ഞാപന നമ്പര് 10/2021),
ഒഴിവുകള് :
കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്, മലപ്പുറം, കാസര്ഗോഡ്എന്നിവിടങ്ങളില്
ഓരോ ഒഴിവുകള് വീതം. യോഗ്യത-50% മാര്ക്കില് കുറയാതെ ബിരുദവും സഹകരണ
ഹയര് ഡിപ്ലോമയും (എച്ച്ഡിസി/ എച്ച്ഡിസി & ബി എം). ബി കോം (സഹകരണം/
ബിഎസ്സി/എംഎസ്സി (സഹകരണം ആന്റ് ബാങ്കിങ്) യോഗ്യത 50% മാര്ക്കോടെ
വിജയിച്ചിട്ടുള്ളവരെ പരിഗണിക്കും.
ജൂനിയര് ക്ലര്ക്ക്/ കാഷ്യര് (വിജ്ഞാപനം നമ്പര് 11/2021), ഒഴിവുകള്-300.
ജില്ല തിരിച്ചുള്ള ഒഴിവുകള്
തിരുവനന്തപുരം-10,
കൊല്ലം-24,
പത്തനംതിട്ട-3,
ആലപ്പുഴ-6,
കോട്ടയം-18,
ഇടുക്കി-7,
എറണാകുളം-31,
തൃശൂര്-49,
പാലക്കാട്-52,
മലപ്പുറം-28,
കോഴിക്കോട്-30,
വയനാട്-2,
കണ്ണൂര്-29,
കാസര്ഗോഡ്-11.
യോഗ്യത– എസ്എസ്എല്സി/തത്തുല്യ ബോര്ഡ് പരീക്ഷപാസായിരിക്കണം. സഹകരണ ജൂനിയര് ഡിപ്ലോമാ (ജെഡിസി) നേടിയിരിക്കണം. ബികോം(സഹകരണം)/ ബിരുദവും സഹകരണ ഹയര് ഡിപ്ലോമയും
(എച്ച്ഡിസി/എച്ച്ഡിസി & ബി എം)/ ബി എസ്സി സഹകരണം ആന്റ് ബാങ്കിന്
യോഗ്യതയുള്ളവരെയും പരിഗണിക്കും.
സിസ്റ്റംഅഡ്മിനിസ്ട്രേറ്റര്- (വിജ്ഞാപന നമ്പര് 12/2021), ഒഴിവുകള്-3.
കോട്ടയം, എറണാകുളം, മലപ്പുറം എന്നിവി ടങ്ങളില് ഓരോ ഒഴിവുകള് വീ തം. യോഗ്യത- ഫസ്റ്റ് ക്ലാസ് ബിടെക് (കമ്പ്യൂട്ടര് സയന്സ്, ഐടി, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന് എന്ജിനീയറിങ് /എംസിഎ/എംഎസ്സി(കമ്പ്യൂ ട്ടര് സയന്സ്/ഐടി). റെഡ്ഹാറ്റ് സര്ട്ടിഫിക്കേഷന് അഭിലഷണീയം. ബന്ധപ്പെട്ട മേഖലയില് മൂന്ന് വര്ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. മേഖലകള് വിജ്ഞാപനത്തിലുണ്ട്.
സിസ്റ്റം സൂപ്പര്വൈസര് (വിജ്ഞാപനം നമ്പര് 13/2021), ഒഴിവ്-1(വയനാട്). യോഗ്യത- ബിരുദവും പിജിഡിസിഎയും.
ഡാറ്റാ എന്ട്രി ഓപ്പറേറ്റര് (വിജ്ഞാപനം നമ്പര് 14/2021) ഒഴിവുകള്-7
കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്-ഓരോന്ന് വീതം, തൃശൂര്-2,
യോഗ്യത– ബിരുദവുംഅംഗീകൃത ഡേറ്റഎന്ട്രി കോഴ്സ് പാസായ സര്ട്ടിഫിക്കറ്റും ഡേറ്റാ എന്ട്രി ഓപ്പറേറ്ററായി ഒരു വര്ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ടൈപ്പിസ്റ്റ് (വിജ്ഞാപനം നമ്പര് 15/2021),
ഒഴിവുകള്-2. എറണാകുളം, മലപ്പുറം ഓരോ
ഒഴിവുകള് വീതം.
യോഗ്യത-എസ്എസ്എല്സി/ തത്തുല്യ പരീക്ഷപാസായിരിക്കണം. കെജിടിഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ്റൈറ്റിങ് ലോവര് സര്ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പ്രായപരിധി: 1.1.2021 ല് 18-40 വയസ്സ്. പട്ടികജാതി/വര്ഗ്ഗക്കാര്ക്ക് 5 വര്ഷവും, മറ്റ് പിന്നാക്ക വിഭാഗത്തിനും വിമുക്തഭടന്മാര്ക്കും 3 വര്ഷവും വികലാംഗവര്ക്ക് 10 വര്ഷവും വിധവകള്ക്ക് 5 വര്ഷവും പ്രായപരിധിയില് ഇളവുണ്ട്. ഒരാള്ക്ക് ഒന്നില് കൂടുതല് സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
പരീക്ഷാഫീസ്-150 രൂപ. തുടര്ന്നുള്ളഓരോ സംഘം/ബാങ്കിനും 50 രൂപ വീതം അധികം ഫീസ്അടയ്ക്കണം. പട്ടികജാതി/വര്ഗ്ഗ ഉദ്യോഗാര്ത്ഥികള്ക്ക് യഥാക്രമം 50 രൂപ വീതം അടച്ചാല് മതി. ഒന്നില് കൂടുതല് സംഘം/ബാങ്കി ലേക്ക് ഒറ്റ അപേക്ഷയും ചെല്ലാനും ഡിമാന്ഡ് ഡ്രാഫ്റ്റും മതിയാകും. അപേക്ഷാ/പരീക്ഷാ ഫീസ് ഫെഡറല് ബാങ്ക്/കേരള ബാങ്ക്
ബ്രാഞ്ചുകളില് ചെലാന് വഴി നേരിട്ട് അയയ്ക്കാം.
എസ്ബിഐയില് നിന്നും സഹകരണ സര്വീസ് പരീക്ഷാ ബോര്ഡ് സെക്രട്ടറിയുടെ പേരില്തിരുവനന്തപുരത്ത് മാറ്റാവുന്ന ക്രോസ് ചെയ്ത ഡിമാന്ഡ് ഡ്രാഫ്റ്റായും ഫീസ്
അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്ത് അയയ്ക്കാം. നിര്ദ്ദിഷ്ട ഫോറത്തില് തയ്യാറാക്കിയ അപേക്ഷബന്ധപ്പെട്ട രേഖകള് സഹിതം നേരിട്ടോ തപാല് സെക്രട്ടറി, സഹകരണ സര്വീസ് പരീക്ഷാ ബോര്ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്ഡിങ്, ഓവര്ബ്രിഡ്ജ്, ജനറല്
പോസ്റ്റ്ഓഫീസ്, തിരുവനന്തപുരം-695001 എന്ന വിലാസത്തില് 2021 ഡിസംബര് 29 വൈകിട്ട് 5 മണിക്ക് മുൻപ് അയക്കണം.
Latest Jobs
-
ആലപ്പുഴ ജില്ലയില് പ്രവര്ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
-
Job Drive at Employability Centre Kollam – December 16, 2025 | Latest Job Vacancies in Kollam
-
CBSE Recruitment 2026: Apply Online for Assistant Secretary, Superintendent, Junior Assistant & Other Posts
-
OICL Administrative Officer Recruitment 2025: Apply Online for 300 AO Posts
-
Face Prep Hiring 2025 – Technical Mentor & Program Mentor Vacancies | Apply Before 23 December 2025
-
PGT Computer Science (AI) – Job Vacancy at Indian School, Sur, Oman (Apply Before 20 Dec 2025)
-
SSC GD Constable Recruitment 2026: Apply Online, Eligibility, Exam Pattern & Vacancy Details
-
MRF ഫാക്ടറിയിൽ ജോലി ഒഴിവ്
-
LuLu Group Walk-In Interview in Thodupuzha – December 2025 | Multiple Vacancies | Freshers Eligible
-
Kerala PSC Assistant Jailor Grade I Recruitment 2025 – Notification, Eligibility & Apply Online
-
RITES Limited Recruitment 2025 – Apply Online for Assistant Manager Posts
-
Kerala PSC University Assistant Recruitment 2025 | Category No. 454/2025
-
ഏറ്റുമാനൂരപ്പൻ കോളേജിൽ മെഗാ പ്ലേസ്മെന്റ് ഡ്രൈവ്
-
Intelligence Bureau MTS Recruitment 2025 – Apply Online for 362 Multi-Tasking Staff Vacancies | MHA
-
Bank of Baroda Apprentice Recruitment 2025 – Apply Online for 2700 Apprentice Vacancies


