ഫെഡറൽ ബാങ്കിൽ ബാങ്ക് മാൻ, സ്വീപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിൽ ഓഫീസുകളിലാണ് നിയമനം. ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.
ബാങ്ക് മാൻ: യോഗ്യത പത്താം ക്ലാസ് പാസായിരിക്കണം/ തത്തു ല്യം. എം.എസ്. ഓഫീസിൽ കുറ ഞ്ഞത് ഒരു മാസത്തെ ബേസിക് കോഴ്സ് ചെയ്തിരിക്കണം.ബിരുദ ധാരികൾ അപേക്ഷിക്കാൻ പാടില്ല. പ്രായം 2022 ജനുവരി ഒന്നിന് 18-20 വയസ്സ്. (10.01.2002-നും 01.01.2004-നും ഇടയിൽ ജനിച്ച വർ- രണ്ട് തീയതികളും ഉൾപ്പെ ടെ). എസ്.സി, എസ്.ടി. വിഭാഗ ക്കാർക്കും ഫെഡറൽ ബാങ്കിൽ താത്കാലികമായി ബാങ്ക്മാൻ ഡ്രൈവറായി ജോലി ചെയ്തവർക്കും അഞ്ചുവർഷംവരെ ഇളവ് ലഭിക്കും.
ശമ്പളം: 14,500-28,145 രൂപയും മറ്റ് ആനുകൂല്യങ്ങളും.
സ്വീപ്പർ: ഒന്നാംക്ലാസിൽ പഠിച്ചിരിക്കണം. എന്നാൽ പത്താംക്ലാസ്/ തത്തുല്യം പാസായിരിക്കാൻ പാടില്ല. പ്രായം: 35 വയസ്സിനും 55 വയസ്സിനും ഇടയിൽ. എസ്.സി./ എസ്.ടി. വിഭാഗക്കാർ, വിധവകൾ, ഭിന്നശേഷിക്കാർ, ഫെഡറൽ ബാങ്കിൽ പാർട്ട് ടൈം സ്വീപ്പറായി മുൻപ് ജോലി ചെയ്തവർ എന്നിവർ ക്ക് മുൻഗണന ലഭിക്കും. ശമ്പളം 4833-10,875 രൂപയും മറ്റ് ആനുകൂല്യങ്ങളും.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഒഴിവുള്ള ഓഫീ സിന്റെ നിശ്ചിത ദൂരപരിധിക്കകത്ത് താമസിക്കുന്നവരായിരിക്കണം അപേക്ഷകർ. 2022 മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും വെബ്സൈറ്റ്: www. federalbank.co.in
Latest Jobs
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026


