പൊതുമേഖലാ ബാങ്കുകളില്‍ പ്രൊബേഷണറി ഓഫീസർ 4135 ഒഴിവുകള്‍

0
357
Ads

പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ/മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഐ.ബി.പി.എസ്. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11 ബാങ്കുകളിലായി രാജ്യത്താകെ 4135 ഒഴിവാണുള്ളത്. 2021 ഡിസംബർ, 2022 ജനുവരി മാസങ്ങളിലായാണ് പ്രിലിമിനറി, മെയിൻ പരീക്ഷകൾ നടത്തുക. അഭിമുഖവും ഉണ്ടാവും

ഒഴിവുകൾ

  • ബാങ്ക് ഓഫ് ഇന്ത്യ – 588,
  • ബാങ്ക് ഓഫ് മഹാരാഷ്ട്ര – 400,
  • കനറാ ബാങ്ക് – 650,
  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ- 620,
  • ഇന്ത്യൻ ഓവർസീസ് ബാങ്ക്- 98,
  • പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്- 427,
  • യൂക്കോ ബാങ്ക്- 440,
  • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ- 912. ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയിൽ ഒഴിവുകൾ റിപ്പോർട്ട്ചെയ്തിട്ടില്ല.

യോഗ്യത

ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/തത്തുല്യ യോഗ്യത. 2021 ഒക്ടോബർ ഒന്നിനോ അതിനുമുൻപോ അവസാനഫലം പ്രഖ്യാപിച്ചവ മാത്രമേ യോഗ്യതയായി കണക്കാക്കൂ.

Ads

പരീക്ഷ

പ്രിലിമിനറി, മെയിൻ പരീക്ഷകൾ ഓൺലൈനായി നടത്തും. പ്രിലിമിനറി പരീക്ഷയ്ക്ക് 100 ചോദ്യങ്ങൾ (100 മാർക്ക്). ഇംഗ്ലീഷ് ലാംഗ്വേജിൽനിന്ന് 30 മാർക്കിനും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി എന്നിവയിൽനിന്ന് 35 മാർക്കിനുവീതവും ചോദ്യങ്ങൾ. ഒരുമണിക്കൂർ സമയം. പ്രിലിമിനറി പരീക്ഷ 2021 ഡിസംബർ നാലുമുതൽ 11 വരെ.

പ്രായം

2021 ഒക്ടോബർ ഒന്നിന് 2030 വയസ്സ്. 02.10.1991നുമുൻപോ 01.10.2001നുശേഷമോ ജനിച്ചവരാകരുത് (രണ്ടു തീയതികളും ഉൾപ്പെടെ). ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (നോൺ ക്രീമീലെയർ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെയും ഇളവു ലഭിക്കും. വിമുക്തഭടർക്കും വയസ്സിളവുണ്ട്.

അവസാന തീയതി 2021 നവംബർ 10. വെബ്സൈറ്റ് www.ibps.in

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google