പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ/മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഐ.ബി.പി.എസ്. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11 ബാങ്കുകളിലായി രാജ്യത്താകെ 4135 ഒഴിവാണുള്ളത്. 2021 ഡിസംബർ, 2022 ജനുവരി മാസങ്ങളിലായാണ് പ്രിലിമിനറി, മെയിൻ പരീക്ഷകൾ നടത്തുക. അഭിമുഖവും ഉണ്ടാവും
ഒഴിവുകൾ
- ബാങ്ക് ഓഫ് ഇന്ത്യ – 588,
- ബാങ്ക് ഓഫ് മഹാരാഷ്ട്ര – 400,
- കനറാ ബാങ്ക് – 650,
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ- 620,
- ഇന്ത്യൻ ഓവർസീസ് ബാങ്ക്- 98,
- പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്- 427,
- യൂക്കോ ബാങ്ക്- 440,
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ- 912. ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയിൽ ഒഴിവുകൾ റിപ്പോർട്ട്ചെയ്തിട്ടില്ല.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/തത്തുല്യ യോഗ്യത. 2021 ഒക്ടോബർ ഒന്നിനോ അതിനുമുൻപോ അവസാനഫലം പ്രഖ്യാപിച്ചവ മാത്രമേ യോഗ്യതയായി കണക്കാക്കൂ.
പരീക്ഷ
പ്രിലിമിനറി, മെയിൻ പരീക്ഷകൾ ഓൺലൈനായി നടത്തും. പ്രിലിമിനറി പരീക്ഷയ്ക്ക് 100 ചോദ്യങ്ങൾ (100 മാർക്ക്). ഇംഗ്ലീഷ് ലാംഗ്വേജിൽനിന്ന് 30 മാർക്കിനും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി എന്നിവയിൽനിന്ന് 35 മാർക്കിനുവീതവും ചോദ്യങ്ങൾ. ഒരുമണിക്കൂർ സമയം. പ്രിലിമിനറി പരീക്ഷ 2021 ഡിസംബർ നാലുമുതൽ 11 വരെ.
പ്രായം
2021 ഒക്ടോബർ ഒന്നിന് 2030 വയസ്സ്. 02.10.1991നുമുൻപോ 01.10.2001നുശേഷമോ ജനിച്ചവരാകരുത് (രണ്ടു തീയതികളും ഉൾപ്പെടെ). ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (നോൺ ക്രീമീലെയർ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെയും ഇളവു ലഭിക്കും. വിമുക്തഭടർക്കും വയസ്സിളവുണ്ട്.
അവസാന തീയതി 2021 നവംബർ 10. വെബ്സൈറ്റ് www.ibps.in
Latest Jobs
-
RCC Recruitment 2026: Resident Staff Nurse Notification, 25 Vacancies
-
National Insurance Company Limited AO Recruitment 2026: 321 Administrative Officer Vacancies, Salary ₹1,14,000
-
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാം | 12 ക്ലാസ്, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം: 365 ഒഴിവ്
-
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (KINFRA) ജോലി ഒഴിവ് : ശമ്പളം ₹30,000
-
പ്രയുക്തി ഒക്ടോബർ 2026 തൊഴിൽ മേള
-
RRB NTPC Graduate Recruitment 2026 – 3548 Vacancies, Salary, Eligibility and Apply Online
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ

