ഇന്ത്യയിലെ പ്രാദേശിക ഗ്രാമീണ ബാങ്കുകളിൽ (RRB) ഒഴിവുകൾ . ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പെഴ്‌സണൽ സെലക്ഷൻ (IBPS) പുറത്തിറക്കിയ CRP–RRBs XIV Notification 2025 പ്രകാരം 13,217 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ബാങ്കിംഗ് രംഗത്ത് സ്ഥിരതയും വളർച്ചയും തേടുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. കേരളത്തിലും അവസരം.
പ്രധാന വിവരങ്ങൾ
- മൊത്തം ഒഴിവുകൾ: 13,217
- അപേക്ഷ ആരംഭം: 2025 സെപ്റ്റംബർ 1
- അവസാന തീയതി: 2025 സെപ്റ്റംബർ 21
- ഓഫീസ് അസിസ്റ്റന്റ് (ക്ലാർക്ക്) പ്രിലിംസ് പരീക്ഷ: ഡിസംബർ 6, 7, 13 & 14, 2025
- ഓഫീസർ സ്കെയിൽ-I (PO) പ്രിലിംസ് പരീക്ഷ: നവംബർ 22 & 23, 2025
- മെയിൻ പരീക്ഷ (ഓഫീസർ സ്കെയിൽ-I, II, III): ഡിസംബർ 28, 2025
- മെയിൻ പരീക്ഷ (ഓഫീസ് അസിസ്റ്റന്റ്): ഫെബ്രുവരി 1, 2026
ഒഴിവുകൾ
| പോസ്റ്റ് | ഒഴിവുകളുടെ എണ്ണം |
|---|---|
| ഓഫീസ് അസിസ്റ്റന്റ് (ക്ലാർക്ക്) | 7,972 |
| ഓഫിസർ സ്കെയിൽ-I (PO) | 3,907 |
| ഓഫിസർ സ്കെയിൽ-II (ജനറൽ ബാങ്കിംഗ്) | 854 |
| ഓഫിസർ സ്കെയിൽ-II (ഐടി ഓഫീസർ) | 87 |
| ഓഫിസർ സ്കെയിൽ-II (ചാർട്ടേഡ് അക്കൗണ്ടന്റ്) | 69 |
| ഓഫിസർ സ്കെയിൽ-II (ലോ ഓഫീസർ) | 48 |
| ഓഫിസർ സ്കെയിൽ-II (കൃഷി ഓഫീസർ) | 50 |
| ഓഫിസർ സ്കെയിൽ-II (മാർക്കറ്റിംഗ് ഓഫീസർ) | 15 |
| ഓഫിസർ സ്കെയിൽ-II (ട്രഷറി മാനേജർ) | 16 |
| ഓഫിസർ സ്കെയിൽ-III (സീനിയർ മാനേജർ) | 199 |
യോഗ്യത
- വിദ്യാഭ്യാസ യോഗ്യത:
• ഓഫീസ് അസിസ്റ്റന്റിനും ഓഫിസർ സ്കെയിൽ-I നും: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം.
• സ്പെഷ്യലിസ്റ്റ് പോസ്റ്റുകൾ (IT, ലോ, CA, കാർഷികം, മാർക്കറ്റിംഗ് മുതലായവ)ക്ക് ബന്ധപ്പെട്ട മേഖലയിൽ യോഗ്യതയും പ്രവൃത്തിപരിചയവും ആവശ്യമാണ്. - പ്രായപരിധി (01/09/2025ന് അനുസരിച്ച്):
• ഓഫീസ് അസിസ്റ്റന്റ്: 18 – 28 വയസ്സ്
• ഓഫിസർ സ്കെയിൽ-I: 18 – 30 വയസ്സ്
• ഓഫിസർ സ്കെയിൽ-II: 21 – 32 വയസ്സ്
• ഓഫിസർ സ്കെയിൽ-III: 21 – 40 വയസ്സ് - പ്രാദേശിക ഭാഷാ പരിജ്ഞാനം: അപേക്ഷിക്കുന്ന RRB-യുടെ സംസ്ഥാന ഭാഷ അറിയണം.
തിരഞ്ഞെടുപ്പ് നടപടിക്രമം
- ഓഫീസ് അസിസ്റ്റന്റ് → പ്രിലിംസ് → മേൻസ് → (ഇന്റർവ്യൂ ഇല്ല)
- ഓഫിസർ സ്കെയിൽ-I → പ്രിലിംസ് → മേൻസ് → ഇന്റർവ്യൂ
- ഓഫിസർ സ്കെയിൽ-II & III → സിംഗിൾ മേൻസ് പരീക്ഷ → ഇന്റർവ്യൂ
പരീക്ഷാ വിഷയങ്ങൾ: Reasoning, Quantitative Aptitude, General Awareness, English/Hindi, Computer Knowledge, Professional Knowledge (സ്പെഷ്യലിസ്റ്റ് പോസ്റ്റുകൾക്ക്).
അപേക്ഷാഫീസ്
| വിഭാഗം | ഫീസ് |
|---|---|
| ജനറൽ / OBC | ₹850 |
| SC / ST / PwBD | ₹175 |
ശമ്പളം & ആനുകൂല്യങ്ങൾ
- ഓഫീസ് അസിസ്റ്റന്റ്: ശരാശരി പ്രതിമാസം ₹35,000 – ₹37,000
- ഓഫിസർ പോസ്റ്റുകൾ: കൂടുതൽ ശമ്പളവും, അലവൻസുകളും, പ്രമോഷൻ അവസരങ്ങളും ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
- IBPS ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: ibps.in
- “CRP RRBs XIV” ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- രജിസ്ട്രേഷൻ ചെയ്ത് അടിസ്ഥാന വിവരങ്ങൾ നൽകി ലോഗിൻ ക്രെഡൻഷ്യൽ നേടുക.
- വിശദമായ അപേക്ഷ ഫോം പൂരിപ്പിക്കുക.
- ഫോട്ടോ, സിഗ്നേച്ചർ മുതലായ സ്കാൻ ചെയ്ത രേഖകൾ അപ്‌ലോഡ് ചെയ്യുക.
- ഫീസ് ഓൺലൈനായി അടയ്ക്കുക.
- അപേക്ഷ സമർപ്പിച്ച് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക
Latest Jobs
-
Cochin Port Authority Recruitment 2026: Apply Online for 25 Marine Department Contract Vacancies
-
ദേശീയ ആരോഗ്യസ്ഥാപനങ്ങളിൽ 2,595 ഒഴിവുകൾ; ജൂലൈ 3 വരെ അപേക്ഷിക്കാം
-
BEML റിക്രൂട്ട്മെന്റ് 2026: 362 ഐടിഐ ഓപ്പറേറ്റർ ഒഴിവുകൾ | ജൂലൈ 10 വരെ അപേക്ഷിക്കാം
-
മിൽമയിൽ ഓഫീസ് അറ്റൻഡർ ഒഴിവ്; ജൂൺ 30ന് വാക്ക്-ഇൻ-ഇന്റർവ്യൂ
-
Kottayam Employability Centre Job Fair 2026: 100+ Vacancies | Direct Interview on June 27
-
PRAYUKTHI JOB FAIR 2026 – മോഡൽ കരിയർ സെന്ററിൽ ജൂൺ 27ന് തൊഴിൽമേള; ₹50,000 വരെ ശമ്പളത്തിൽ നിരവധി സ്വകാര്യ ജോലി ഒഴിവുകൾ
-
സർക്കാർ സ്വകാര്യ മേഖലയിൽ വന്നിട്ടുള്ള ഒഴിവുകൾ : ജൂൺ 2026
-
അസാപ് കേരള തൊഴിൽ മേള ജൂൺ 27ന്; SSLC മുതൽ PG വരെ യോഗ്യതയുള്ളവർക്ക് അവസരം
-
കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ തൊഴിൽ മേള ജൂൺ 24ന്; പ്ലസ്ടു മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
സൗജന്യ തൊഴില്‍മേള ജൂണ്‍ 27ന് കുളക്കട കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍; വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം
-
എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ 41 ഒഴിവുകൾ; പ്രതിമാസം ₹96,000 വരെ ശമ്പളം, ജൂൺ 30 വരെ അപേക്ഷിക്കാം
-
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം, ശമ്പളം ₹63,700 വരെ
-
ആരോഗ്യ വകുപ്പിൽ കാത്ത് ലാബ് ടെക്നീഷ്യൻ ഒഴിവ്; ₹66,800 വരെ ശമ്പളം, ജൂലൈ 1 വരെ അപേക്ഷിക്കാം
-
ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പ്: അപേക്ഷകൾ ജൂലൈ 15 വരെ സമർപ്പിക്കാം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്പര് നിയമനം

