IDBI Bank Recruitment ഐഡിബിഐ ബാങ്കിൽ  600 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ്

0
1515
IDBI Bank 600 vacancies
Ads

(IDBI Bank) ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്‌റ്റന്റ് മാനേജർ (Junior Assistant Manager) തസ്തികകളിൽ 600 ഒഴിവ്. 2024 നവംബർ 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ജനറലിസ്റ്റ് വിഭാഗത്തിൽ 500 ഒഴിവും സ്പെഷലിസ്റ്റ് – അഗ്രി അസറ്റ് ഓഫിസർ വിഭാഗത്തിൽ 100 ഒഴിവുമുണ്ട്. കൊച്ചി സോണിൽ 30 ജനറലിസ്‌റ്റ് ഒഴിവുകളുണ്ട്.

ജനറലിസ്‌റ്റ്

യോഗ്യത: 60% മാർക്കോടെ (പട്ടികവിഭാഗം, ഭിന്നശേഷി 55%) ഏതെങ്കിലും ബിരുദം/ തത്തുല്യം. കംപ്യൂട്ടർ/ ഐടി പരിജ്ഞാനവും പ്രാദേശികഭാഷയിൽ പ്രാവീണ്യവും വേണം.
പ്രായം: 20-25.

സ്പെഷലിസ്‌റ്റ്

യോഗ്യത: അഗ്രികൾചർ, ഹോർട്ടി കൾചർ, അഗ്രികൾചർ എൻജിനീയറിങ്, എൻജിനീയറിങ്, അനിമൽ ഹസ്‌ബൻട്രി, വെറ്ററിനറി സയൻസ്, ഡെയറി സയൻസ്/ടെക്നോളജി, ഫോറസ്ട്രി, ഫുഡ് സയൻസ്/ ടെക്നോളജി, പിസികൾചർ, അഗ്രോഫോറസ്ട്രി, : സെറികൾചർ എന്നിവയിൽ 60% മാർക്കോടെ 4 വർഷ ബിഎസ്‌സി/ ബിടെക്/ ബിഇ. (പട്ടികവിഭാഗം, ഭിന്നശേഷിക്കാർ ക്ക് 55%) കംപ്യൂട്ടർ/ ഐടി പരിജ്‌ഞാനം വേണം.
പ്രായം: 20-25.

യോഗ്യതയും പ്രായവും 2024 ഒക്ടോബർ 1 അടിസ്ഥാനമാക്കി കണക്കാക്കും. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്. ഏതെങ്കി ലും ഒരു വിഭാഗത്തിലേക്കു മാത്രം അപേക്ഷിക്കുക.

Ads

തിരഞ്ഞെടുപ്പ്:

ഓൺലൈൻ ടെസ്റ്റ് ഡിസംബർ/ ജനുവരി മാസങ്ങളിൽ നടത്തും. ഡോക്യുമെന്റ് വെരിഫിക്കേഷൻ, ഇന്റർവ്യൂ, പ്രീ റിക്രൂട്മെന്റ് മെഡിക്കൽ ടെസ്‌റ്റ് എന്നിവയുമുണ്ട്.
ഫീസ്: 1050 രൂപ (പട്ടികവിഭാഗം/ഭിന്ന ശേഷിക്കാർക്ക് 250 രൂപ). 2024 നവംബർ 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.idbibank.in സന്ദർശിക്കുക.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google