(IDBI Bank) ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്‌റ്റന്റ് മാനേജർ (Junior Assistant Manager) തസ്തികകളിൽ 600 ഒഴിവ്. 2024 നവംബർ 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ജനറലിസ്റ്റ് വിഭാഗത്തിൽ 500 ഒഴിവും സ്പെഷലിസ്റ്റ് – അഗ്രി അസറ്റ് ഓഫിസർ വിഭാഗത്തിൽ 100 ഒഴിവുമുണ്ട്. കൊച്ചി സോണിൽ 30 ജനറലിസ്‌റ്റ് ഒഴിവുകളുണ്ട്.
ജനറലിസ്‌റ്റ്
യോഗ്യത: 60% മാർക്കോടെ (പട്ടികവിഭാഗം, ഭിന്നശേഷി 55%) ഏതെങ്കിലും ബിരുദം/ തത്തുല്യം. കംപ്യൂട്ടർ/ ഐടി പരിജ്ഞാനവും പ്രാദേശികഭാഷയിൽ പ്രാവീണ്യവും വേണം.
പ്രായം: 20-25.
സ്പെഷലിസ്‌റ്റ്
യോഗ്യത: അഗ്രികൾചർ, ഹോർട്ടി കൾചർ, അഗ്രികൾചർ എൻജിനീയറിങ്, എൻജിനീയറിങ്, അനിമൽ ഹസ്‌ബൻട്രി, വെറ്ററിനറി സയൻസ്, ഡെയറി സയൻസ്/ടെക്നോളജി, ഫോറസ്ട്രി, ഫുഡ് സയൻസ്/ ടെക്നോളജി, പിസികൾചർ, അഗ്രോഫോറസ്ട്രി, : സെറികൾചർ എന്നിവയിൽ 60% മാർക്കോടെ 4 വർഷ ബിഎസ്‌സി/ ബിടെക്/ ബിഇ. (പട്ടികവിഭാഗം, ഭിന്നശേഷിക്കാർ ക്ക് 55%) കംപ്യൂട്ടർ/ ഐടി പരിജ്‌ഞാനം വേണം.
പ്രായം: 20-25.
യോഗ്യതയും പ്രായവും 2024 ഒക്ടോബർ 1 അടിസ്ഥാനമാക്കി കണക്കാക്കും. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്. ഏതെങ്കി ലും ഒരു വിഭാഗത്തിലേക്കു മാത്രം അപേക്ഷിക്കുക.
തിരഞ്ഞെടുപ്പ്:
ഓൺലൈൻ ടെസ്റ്റ് ഡിസംബർ/ ജനുവരി മാസങ്ങളിൽ നടത്തും. ഡോക്യുമെന്റ് വെരിഫിക്കേഷൻ, ഇന്റർവ്യൂ, പ്രീ റിക്രൂട്മെന്റ് മെഡിക്കൽ ടെസ്‌റ്റ് എന്നിവയുമുണ്ട്.
ഫീസ്: 1050 രൂപ (പട്ടികവിഭാഗം/ഭിന്ന ശേഷിക്കാർക്ക് 250 രൂപ). 2024 നവംബർ 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.idbibank.in സന്ദർശിക്കുക.
Latest Jobs
-
RCC Recruitment 2026: Resident Staff Nurse Notification, 25 Vacancies
-
National Insurance Company Limited AO Recruitment 2026: 321 Administrative Officer Vacancies, Salary ₹1,14,000
-
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാം | 12 ക്ലാസ്, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം: 365 ഒഴിവ്
-
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (KINFRA) ജോലി ഒഴിവ് : ശമ്പളം ₹30,000
-
പ്രയുക്തി ഒക്ടോബർ 2026 തൊഴിൽ മേള
-
RRB NTPC Graduate Recruitment 2026 – 3548 Vacancies, Salary, Eligibility and Apply Online
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്‌റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്‌റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ

