ഇപിഎഫ്ഒയിൽ 2859 അസിസ്‌റ്റന്റ്/ സ്റ്റെനോ ഒഴിവുകൾ | EPFO Recruitment

0
1004
Ads

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനു ( Employees Provident Fund Organisation) കീഴിൽ 2674 സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, 185 സ്റ്റെനോഗ്രഫർ ഒഴിവുകൾ. 2023 ഏപ്രിൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. (Social Security Assistant and Stenographer)

തസ്തിക, യോഗ്യത, ശമ്പളം:
സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്: ബിരുദം,
ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും വേഗം (കംപ്യൂട്ടറിൽ);
ശമ്പളം : 29,200-92,300 രൂപ.

സ്റ്റെനോഗ്രഫർ: പ്ലസ് ടു ജയം;
സ്കിൽ ടെസ്റ്റ് മാനദണ്ഡങ്ങൾ– ഡിക്റ്റേഷൻ: മിനിറ്റിൽ 80 വാക്ക് (10 മിനിറ്റ്),
ട്രാൻസ്ക്രിപ്ഷൻ: 50 മിനിറ്റ് (ഇംഗ്ലിഷ്) / 65 മിനിറ്റ് (ഹിന്ദി) (കംപ്യൂട്ടറിൽ);
ശമ്പളം : 25,500-81,100 രൂപ.

പ്രായം: 18-27. അർഹർക്ക് ഇളവ്.
ഫീസ്: 700 രൂപ. എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, സ്ത്രീകൾ, വിമുക്തഭടർ എന്നിവർക്കു ഫീസില്ല. രണ്ടു തസ്തികയിലേക്കും അപേക്ഷിക്കുന്നവർ പ്രത്യേകം ഫീസ് അടയ്ക്കണം. കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ മാർച്ച് 25-31 ലക്കത്തിൽ ലഘു വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിജ്ഞാപനം www.epfindia.gov.in, സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കാൻ Click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google