ഐഎസ്‌ആർഒയിൽ 559 ഒഴിവ് | ശമ്പളം 25,500 രൂപ

0
1220
Ads

അസിസ്റ്റന്റ്, ജൂനിയർ പഴ്സനൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രഫർ തസ്‌തികകളിലെ 526 ഒഴിവിൽ ഐഎസ്ആർഒ സെൻട്രലൈസ്ഡ് റിക്രൂട്മെന്റ് ബോർഡ് (ICRB) അപേക്ഷ ക്ഷണിച്ചു. 
തിരുവനന്തപുരം, അഹമ്മദാബാദ്, ബെംഗളൂരു, ഹസൻ, ഹൈദരാബാദ്, ശ്രീഹരിക്കോട്ട, ന്യൂഡൽഹി എന്നിവിടങ്ങളിലെ ഐഎസ്ആർഒയുടെ സെന്റർ/യൂണിറ്റുകളിലാണ് ഒഴിവ്. തിരുവനന്തപുരത്തു 129 ഒഴിവുണ്ട് (അസിസ്റ്റന്റ്-84, ജൂനിയർ പഴ്സനൽ അസിസ്റ്റന്റ്-45). താൽക്കാലിക നിയമനമാണ്, നീട്ടിക്കിട്ടാം. 2023 ജനുവരി 9 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത
അസിസ്റ്റന്റ്/അപ്പർ ഡിവിഷൻ ക്ലാർക്ക്: 60% മാർക്ക്/തത്തുല്യ ഗ്രേഡോടെ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം.
ജൂനിയർ പഴ്സനൽ അസിസ്റ്റന്റ്/സ്റ്റെനോഗ്രഫർ: 60% മാർക്ക്/തത്തുല്യ ഗ്രേഡോടെ ബിരുദം അല്ലെങ്കിൽ 60% മാർക്ക്/തത്തുല്യ ഗ്രേഡോടെ കൊമേഴ്സ്യൽ/സെക്രട്ടേറിയൽ പ്രാക്ടീസിൽ ഡിപ്ലോമ, സ്റ്റെനോ ടൈപ്പിസ്റ്റ്/സ്റ്റെനോഗ്രഫർ ആയി 1 വർഷ പരിചയം, ഇംഗ്ലിഷ് സ്റ്റെനോഗ്രഫിയിൽ മിനിറ്റിൽ 60 വാക്ക് വേഗം; കംപ്യൂട്ടർ പരിജ്ഞാനം.

പ്രായപരിധി: 28. അർഹർക്ക് ഇളവ്.
ശമ്പളം: 25,500.
ഫീസ്: 100 രൂപ.
ഓൺലൈനായി അടയ്ക്കാം. സ്ത്രീകൾ, പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെയും എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവയും അടിസ്ഥാനമാക്കി. തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രമുണ്ട്. www.isro.gov.in. For official Notification click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google