അസിസ്റ്റന്റ്, ജൂനിയർ പഴ്സനൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രഫർ തസ്‌തികകളിലെ 526 ഒഴിവിൽ ഐഎസ്ആർഒ സെൻട്രലൈസ്ഡ് റിക്രൂട്മെന്റ് ബോർഡ് (ICRB) അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം, അഹമ്മദാബാദ്, ബെംഗളൂരു, ഹസൻ, ഹൈദരാബാദ്, ശ്രീഹരിക്കോട്ട, ന്യൂഡൽഹി എന്നിവിടങ്ങളിലെ ഐഎസ്ആർഒയുടെ സെന്റർ/യൂണിറ്റുകളിലാണ് ഒഴിവ്. തിരുവനന്തപുരത്തു 129 ഒഴിവുണ്ട് (അസിസ്റ്റന്റ്-84, ജൂനിയർ പഴ്സനൽ അസിസ്റ്റന്റ്-45). താൽക്കാലിക നിയമനമാണ്, നീട്ടിക്കിട്ടാം. 2023 ജനുവരി 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത:
അസിസ്റ്റന്റ്/അപ്പർ ഡിവിഷൻ ക്ലാർക്ക്: 60% മാർക്ക്/തത്തുല്യ ഗ്രേഡോടെ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം.
ജൂനിയർ പഴ്സനൽ അസിസ്റ്റന്റ്/സ്റ്റെനോഗ്രഫർ: 60% മാർക്ക്/തത്തുല്യ ഗ്രേഡോടെ ബിരുദം അല്ലെങ്കിൽ 60% മാർക്ക്/തത്തുല്യ ഗ്രേഡോടെ കൊമേഴ്സ്യൽ/സെക്രട്ടേറിയൽ പ്രാക്ടീസിൽ ഡിപ്ലോമ, സ്റ്റെനോ ടൈപ്പിസ്റ്റ്/സ്റ്റെനോഗ്രഫർ ആയി 1 വർഷ പരിചയം, ഇംഗ്ലിഷ് സ്റ്റെനോഗ്രഫിയിൽ മിനിറ്റിൽ 60 വാക്ക് വേഗം; കംപ്യൂട്ടർ പരിജ്ഞാനം.
പ്രായപരിധി: 28. അർഹർക്ക് ഇളവ്.
ശമ്പളം: 25,500.
ഫീസ്: 100 രൂപ.
ഓൺലൈനായി അടയ്ക്കാം. സ്ത്രീകൾ, പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെയും എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവയും അടിസ്ഥാനമാക്കി. തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രമുണ്ട്. www.isro.gov.in. For official Notification click here
Latest Jobs
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അപേക്ഷ ഒക്ടോബർ 8 മുതൽ
-
KSRTC Recruitment: Chief Engineer, Assistant Executive Engineer ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 9 വരെ
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ

