മസഗോൺ ഡോക്കിൽ 531 നോൺ എക്സിക്യൂട്ടീവ് ഒഴിവുകൾ – ശമ്പളം 21,000 രൂപ മുതൽ 83,180 രൂപ വരെ

0
183

മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സിൽ 531 നോൺ എക്സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനമാണ്. 2023 ആഗസ്റ്റ് 21 വരെ അപേക്ഷിക്കാം. സ്കിൽഡ്, സെമി സ്കിൽഡ്, സ്പെഷൽ ഗ്രേഡ് ട്രേഡുകളുണ്ട്.

പ്രധാന തസ്തികകളിലെ ഒഴിവ്, യോഗ്യത:

  • യൂട്ടിലിറ്റി ഹാൻഡ്– സെമി സ്‌കിൽഡ് (72 ഒഴിവ്): ഏതെങ്കിലും ട്രേഡിൽ എൻഎസി ജയം, ഒരു വർഷ പരിചയം.
  • റിഗ്ഗർ (65): ബന്ധപ്പെട്ട ട്രേഡിൽ എൻഎസി ജയം.
  • ഫിറ്റർ (51): ബന്ധപ്പെട്ട ട്രേഡിൽ എൻഎസി ജയം.
  • ഇലക്ട്രിഷ്യൻ (46): ബന്ധപ്പെട്ട ട്രേഡിൽ എൻഎസി ജയം.
  • ഫയർ ഫൈറ്റർ (39): പത്താം ക്ലാസ് ജയം, ഫയർ ഫൈറ്റിങ്ങിൽ 6 മാസ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്, ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസ്, ഒരു വർഷം പരിചയം.
  • സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ (35): സ്ട്രക്ചറൽ ഫിറ്റർ/ ഫാബ്രിക്കേറ്റർ ട്രേഡിൽ എൻഎസി ജയം, ഒരു വർഷം പരിചയം.
  • പൈപ്പ് ഫിറ്റർ (28): ബന്ധപ്പെട്ട ട്രേഡിൽ എൻഎസി ജയം.
  • ജൂനിയർ ഡ്രാഫ്‌റ്റ്‌സ്‌മാൻ–മെക്കാനിക്കൽ (23): ഡ്രാഫ്‌റ്റ്‌സ്‌മാൻ (മെക്കാനിക്കൽ) ട്രേഡിൽ എൻഎസി ജയം (എൻസിവിടി).
  • കംപോസിറ്റ് വെൽഡർ (22): വെൽഡർ/ വെൽഡർ (ജി ആൻഡ് ഇ)/ ടിഐജി ആൻഡ് എംഐജി വെൽഡർ/ സ്ട്രക്ചറൽ വെൽഡർ/ വെൽഡർ (പൈപ്പ് & പ്രഷർ വെസൽസ്)/ അഡ്വാൻസ് വെൽഡർ/ ഗ്യാസ് കട്ടർ ട്രേഡിൽ എൻഎസി ജയം, ഒരു വർഷം പരിചയം

പ്രായം: 18–38. അർഹർക്ക് ഇളവ്.
ശമ്പളം: സ്പെഷൽ ഗ്രേഡ്: 21,000–83,180 രൂപ. സ്കിൽഡ് ഗ്രേഡ്: 17,000–64,360 രൂപ. സെമി സ്കിൽഡ് ഗ്രേഡ്: 13,200–49,910 രൂപ.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, പരിചയം, ട്രേഡ്‌/ സ്‌കിൽ ടെസ്റ്റ് അടിസ്ഥാനമാക്കി.
ഫീസ്: 100 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കാം. പട്ടികവിഭാഗ/ വിമുക്തഭട/ ഭിന്നശേഷി അപേക്ഷകർക്കു ഫീസില്ല. അപേക്ഷ സമർപ്പിക്കാൻ സന്ദർശിക്കുക www.mazagondock.in

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.