കേന്ദ്ര അര്‍ദ്ധ സർക്കാർ സ്ഥാപനത്തിൽ സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

0
1887
Ads

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം 2022 നവംബർ മാസം 18 ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

അസിസ്റ്റന്‍റ് എന്‍ഞ്ചിനീയർ (പെയിന്‍റിംഗ്), എസ് സി വിഭാഗത്തിൽ ഒരു ഒഴിവ്, ശമ്പളം –28000-110000 വരെ.
18നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: കെമിസ്ട്രിയിലെ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും എന്‍ഞ്ചിനീയറിംഗ് ബ്രാഞ്ചിലുള്ള 3 വര്‍ഷത്തെ ഡിപ്ലോമയും, എൻ എ സി ഇ അല്ലെങ്കിൽ ഫ്രോസിയോ ലെവൽ ഒന്നിൽ ഇൻസ്പെക്ടർ യോഗ്യതയും കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ, എന്‍ഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ പെയിന്‍റിംഗ് ജോലിയിൽ നേടിയിട്ടുള്ള 7 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കിൽ പെയിന്‍റർ ട്രേഡിലെ ഐ.റ്റി.ഐ (എന്‍.റ്റി.സി) & എന്‍.എ.സി.യും കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ, വലിയ എന്‍ഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ പെയിന്‍റിംഗ് ജോലിയിൽ നേടിയിട്ടുള്ള 22 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

അസിസ്റ്റന്‍റ് എന്‍ഞ്ചിനീയർ (വെല്‍ഡിംഗ്), എസ്.സി വിഭാഗത്തിൽ രണ്ട് ഒഴിവ്.
ശമ്പളം –28000-110000 വരെ.
18നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: 3 വര്‍ഷത്തെ മെക്കാനിക്കല്‍ എന്‍ഞ്ചിനീയറിംഗിലെ ഡിപ്ലോമയും (വിമുക്തഭടൻ തത്തുല്യ യോഗ്യത), കപ്പല്‍ നിർമ്മാണ ശാലയിൽ നിന്നോ, എന്‍ഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ വെൽഡിങ് ജോലിയിൽ നേടിയിട്ടുള്ള 7 വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തിൽ 2 വര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലുള്ളതും അല്ലെങ്കിൽ വെല്‍ഡർ ട്രേഡില്‍ ഐ.റ്റി.ഐ (എന്‍.റ്റി.സി) & എന്‍.എ.സി.യും കപ്പല്‍ നിർമ്മാണ ശാലയിൽ നിന്നോ, എന്‍ഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ നേടിയിട്ടുള്ള 22 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

അസിസ്റ്റന്‍റ് എന്‍ഞ്ചിനീയർ (സ്ട്രക്ച്ചറൽ) – എസ് സി വിഭാഗത്തിൽ ഒരു ഒഴിവ്, ശമ്പളം –28000-110000 വരെ.
18നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: 3 വര്‍ഷത്തെ മെക്കാനിക്കല്‍ എന്‍ഞ്ചിനീയറിംഗിലെ ഡിപ്ലോമയും (വിമുക്തഭടൻ തത്തുല്യ യോഗ്യത), കപ്പല്‍ നിർമ്മാണ ശാലയിൽ നിന്നോ, എന്‍ഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ സ്റ്റ്ക്സ്ച്ചറൽ ഫിറ്റിങ്‌സ് ജോലിയിൽ നേടിയിട്ടുള്ള 7 വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തിൽ 2 വര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലുള്ളതും അല്ലെങ്കിൽ ഷീറ്റ് മെറ്റല്‍ വര്‍ക്കർ ട്രേഡിലെ ഐ.റ്റി.ഐ (എന്‍.റ്റി.സി) & എന്‍.എ.സി.യും കപ്പല്‍ നിർമ്മാണ ശാലയിൽ നിന്നോ, വലിയ എന്‍ഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ നേടിയിട്ടുള്ള 22 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

Ads

ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്‍റ് (ഇലക്ട്രിക്കല്‍) – എസ് ടി വിഭാഗത്തിൽ ഒരു ഒഴിവ്, ശമ്പളം –28000-110000 വരെ.
18നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: 3 വര്‍ഷത്തെ ഇലക്ട്രിക്കല്‍ എഞ്ചിനീയർ ഡിപ്ലോമയും കപ്പല്‍ നിർമ്മാണ ശാലയില്‍ നിന്നോ, എന്‍ഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ ഇൻസ്റ്റാളേഷൻ ആൻഡ് കമ്മീഷനിങ് ഓഫ് ലെക്ട്രിക്കൽ സിസ്റ്റംസ് ജോലിയിൽ നേടിയിട്ടുള്ള 4 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

വെൽഡർ കം ഫിറ്റർ (പ്ലംബർ)
എസ് ടി വിഭാഗത്തിൽ ഒരു ഒഴിവ്, ശമ്പളം –28000-110000 വരെ.
18നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. (വിമുക്ത ഭടന്മാർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസ്സിളവ് ബാധകം) യോഗ്യത: എസ് എസ് എൽ സി യും പ്ലംബർ/പൈപ്പ് ഫിറ്റർ ട്രേഡിലെ ഐ.റ്റി.ഐ (എന്‍.റ്റി.സി) & എന്‍.എ.സി.യും കപ്പല്‍ നിർമ്മാണ ശാലയിൽ നിന്നോ, എന്‍ഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ നേടിയിട്ടുള്ള 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

ഫിറ്റർ (ഇലെക്ട്രിക്കൽ )
എസ് ടി വിഭാഗത്തിൽ ഒരു ഒഴിവ്, ശമ്പളം –28000-110000 വരെ.
18നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത: എസ് എസ് എൽ സി യും , ഇലെക്ട്രിഷ്യൻ ട്രേഡിലെ ഐ.റ്റി.ഐ (എന്‍.റ്റി.സി) & എന്‍.എ.സി.യും കപ്പല്‍ നിർമ്മാണ ശാലയിൽ നിന്നോ, എന്‍ഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ നേടിയിട്ടുള്ള 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

ഷിപ്പ്റൈറ്റ് വുഡ്
എസ് ടി വിഭാഗത്തിൽ ഒരു ഒഴിവ്, ശമ്പളം –28000-110000 വരെ.
18നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത: എസ് എസ് എൽ സി യും , ഷിപ്പ്റൈറ്റ് വുഡ് / കാര്‍പ്പെന്‍റര്‍ ട്രേഡിലെ ഐ.റ്റി.ഐ (എന്‍.റ്റി.സി) & എന്‍.എ.സി.യും കപ്പല്‍ നിർമ്മാണ ശാലയിൽ നിന്നോ, എന്‍ഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ കാര്‍പ്പെന്‍ററി ജോലിയിൽ നേടിയിട്ടുള്ള 5വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

Ads