കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി.) വിവിധ കേന്ദ്രങ്ങളിൽ 2024 മാർച്ച് മാസത്തിൽ ആരംഭിക്കുന്ന കോഴ്സുകളിലേയ്ക്ക് (Revised scheme 2024) പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.
- പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ),
- പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് & സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്),
- ഡാറ്റ എൻട്രി ടെക്നിക്സ് & ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ),
- ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ),
- സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) കോഴ്സുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്.
കോഴ്സുകളിൽ ചേരുന്ന എസ്.സി/ എസ്.റ്റി മറ്റ് പിന്നോക്ക വിദ്യാർഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. അപേക്ഷകർ www.ihrdadmissions.org എന്ന വെബ് സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ഓൺലൈനായി (SBI കളക്ട് വഴി) രജിസ്ട്രേഷൻ ഫീസും (Rs.150/-, SC/ST– Rs.100/- only) അടയ്ക്കേണ്ടതാണ്. PGDCF (Sl.No.2) കോഴ്സിന് രജിസ്ട്രേഷൻ ഫീസിനോടൊപ്പം 18% GST കൂടി (എസ്.സി/ എസ്.റ്റി വിഭാഗങ്ങൾക്ക് 118/-രൂപ, മറ്റുള്ളവർക്ക് 177/-രൂപ) അധികമായി അടയ്ക്കേണ്ടതാണ്.
ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും നിർദ്ദിഷ്ട അനുബന്ധങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സെന്ററുകളിൽ ഫെബ്രുവരി 29നു വൈകിട്ട് 4 നകം സമർപ്പിക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാൻ സാധിക്കാത്തവർക്ക് സ്ഥാപനത്തിൽ നിന്നും നേരിട്ടോ www.ihrd.ac.in എന്ന വെബ് സൈറ്റിൽ നിന്നോ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
ഇത്തരം അപേക്ഷകൾ പൂരിപ്പിച്ച് നിശ്ചിത രജിസ്ട്രേഷൻ ഫീസും (ഡിമാന്റ് ഡ്രാഫ്റ്റ് രൂപേണ) അനുബന്ധങ്ങളും സഹിതം 2024 ഫെബ്രുവരി 29നു വൈകുന്നേരം 4 മണിക്കു മുൻപായി ബന്ധപ്പെട്ട ട്രെയിനിംഗ് സെന്ററുകളിൽ സമർപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് സ്ഥാപനങ്ങളിൽ നേരിട്ട് അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി. വെബ് സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്.
Latest Jobs
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു


