ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്‌സ്‌ടെൻഷൻ സർവീസ് ഫോർ ഇൻപുട്ട് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കാർഷിക മേഖലയിലെ ഇൻപുട്ട് ഡീലർമാർക്കും സംരംഭകർക്കുമായി നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്‌സ്‌ടെൻഷൻ സർവീസ് ഫോർ ഇൻപുട്ട് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. 48 ആഴ്ച ദൈർഘ്യമുള്ള പ്രോഗ്രാമിൽ 80 സെഷനുകളും എട്ട് ഫീൽഡ് സന്ദർശനങ്ങളും ഉൾപ്പെടുന്നു. 20,000 രൂപ കോഴ്‌സ് ഫീസുള്ള പ്രസ്തുത കോഴ്‌സിലേക്ക് കൃഷി ഭവനിൽ ലഭ്യമായ അപേക്ഷകൾ പൂരിപ്പിച്ച് കൃഷി ഓഫീസറുടെ ശുപാർശ സഹിതം ഈ മാസം 15 ന് (15/04/2024) മുമ്പായി തിരുവനന്തപുരം ആത്മ പ്രോജക്ട് ഡയറക്ടറേറ്റിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെടുക
ഫാഷന്‍ ഡിസൈനിങ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ദ്രാലയത്തിന് കീഴിലുള്ള അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ട്രെയ്‌നിങ് ആന്റ് ഡിസൈന്‍ സെന്റര്‍ കണ്ണൂര്‍ സെന്ററില്‍ 3 വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8301030362, 9995004269, 0460 2226110.
തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്ക് പരിശീലനം
സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോൺ ആലുവ നോളേജ് സെന്ററിലൂടെ കമ്പ്യൂട്ടർ ഹാർഡ്‌വെയർ, ലാപ്ടോപ്, അക്കൗണ്ടിംഗ്, വെബ്‌ഡിസൈൻ, വെയർഹൌസ്, ലാൻഡ്‌സർവ്വേ തുടങ്ങിയ വിവിധ മേഖലകളിൽ വെക്കേഷൻ കോഴ്‌സുകളിലേക്കും തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്കും പരിശീലനം നൽകുന്നു. പ്രായപരിധി ഇല്ല. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളഡ്‌ജ് സെൻറർ, രണ്ടാം നില, സാന്റോ കോംപ്ലക്‌സ്, റെയിൽവേ സ്റ്റേഷൻ റോഡ്, പെട്രോൾ പമ്പ് ജംഗ്ഷൻ, ആലുവ എന്ന വിലാസത്തിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടാം.
‘കിലെ ഐഎഎസ് അക്കാദമിയിൽ’ അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി / മെയിൻസ് പരീക്ഷയുടെ പരിശീലത്തിന് അപേക്ഷ ക്ഷണിച്ചു.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻ്റ് എംപ്ലോയ്‌മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ‘കിലെ ഐഎഎസ് അക്കാദമിയിൽ’ അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി / മെയിൻസ് പരീക്ഷയുടെ പരിശീലത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സംഘടിത, അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പത്തു മാസമാണ് കോഴ്സ് ദൈർഘ്യം. ക്ലാസുകൾ ജൂൺ ആദ്യ വാരം ആരംഭിക്കും. ഈ കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്ന ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതർ സംസ്ഥാന അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ്, എറണാകുളം ഓഫീസിൽ ഏപ്രിൽ 20 നകം ബന്ധപ്പെടുക. ഫീസ് സംബന്ധിച്ചുള്ള വിശദാംശങ്ങൾ 20,000 +18 ശതമാനം ജിഎസ് ടി പ്ലസ് + 2000 (കോഷ൯ ഡിപ്പോസിറ്റ്). കൂടുതൽ വിവരങ്ങളും, അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും kile.kerala.gov.in വെബൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8075768537, 0471- 2479966, 0471-2309012 നമ്പരുകളിൽ ബന്ധപ്പെടാം.
കഴക്കൂട്ടം വനിത ഐ.ടി.ഐ. ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കഴക്കൂട്ടം വനിത ഐ.ടി.ഐ. ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ ഡിപ്ലോമ ഇൻ എയർ കാർഗോ, ഷിപ്പിങ് & ലൊജിസ്റ്റിക് മാനേജ്മെന്റ് (ഒരു വർഷം കാലാവധി), ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (ആറ് മാസം കാലാവധി) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2418317, 7012184734
കെൽട്രോണിൽ അവധിക്കാല കോഴ്സുകൾ
പാളയം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രോഗ്രാമിങ്, ആനിമേഷൻ, വെബ് ഡിസൈനിങ്, ഡാറ്റാ എൻട്രി, കമ്പ്യൂട്ടർ ഹാർഡ്‌വെയർ തുടങ്ങിയ കോഴ്സുകളിലാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 0471 2337450, 8590605271.
അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം
സി-ഡിറ്റ് അഞ്ചു മുതല്‍ പ്ലസ്ടൂ വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനത്തിന് 2024 ഏപ്രില്‍ 10വരെ അപേക്ഷിക്കാം. പൈത്തണ്‍, പിഎച്ച്പി, ജാവാ, സി++ പ്രോഗ്രാമിംഗ് ഭാഷകളും ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിംഗ്, ഡെസ്ക് ടോപ്പ് പബ്ലിഷിംഗ്, അനിമേഷന്‍, ഓഫീസ് ഓട്ടോമേഷന്‍, അക്കൌണ്ടിംഗ്, ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്കിംഗ്, റോബോട്ടിക്‌സ് തുടങ്ങി ഇരുപതോളം കോഴ്സുകളിലും, ”വൈബ്രന്റ് ഐടി”യില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റാ സയന്‍സ്, ഡിസൈന്‍ തിങ്കിംഗ്, ഓഗ്‌മെന്റഡ്-വിര്‍ച്വല്‍ റിയാലിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ എത്തിക്സ്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് എന്നിവയിലുമാണ് പരിശീലനം. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും www.cdit.org ഫോണ്‍ – 98958 89892.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സ്
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി ഐ എച്ച് ആര്‍ ഡി നിര്‍മ്മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കോഴ്സുകള്‍ തുടങ്ങുന്നു. ‘എബിസിസ് ഓഫ് എ ഐ’ എന്ന കോഴ്സ് ഓണ്‍ലൈനായി ഏപ്രില്‍ 15 മുതല്‍ 19 വരെയാണ് നടത്തുക. ഫീസ് 250 രൂപ. രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് : https://ihrd.ac.in/index.php/ai-intro1.
അവധിക്കാല കമ്പ്യൂട്ടർ പരിശീലനം
അഞ്ചു മുതൽ പ്ലസ്ടൂ വരെയുള്ള സ്കൂൾ വിദ്യാർഥികൾക്കായി സി-ഡിറ്റ് നടത്തുന്ന അവധിക്കാല കമ്പ്യൂട്ടർ പരിശീലനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഏപ്രിൽ 10നകം അപേക്ഷിക്കാം. പൈത്തൺ, പിഎച്ച്പി, ജാവാ, സി പ്ലസ് പ്ലസ് എന്നീ പ്രോഗ്രാമിങ് ഭാഷകളും ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, ഡെസ്ക് ടോപ്പ് പബ്ലിഷിങ്, അനിമേഷൻ, ഓഫീസ് ഓട്ടോമേഷൻ, അക്കൗണ്ടിങ്, ഹാർഡ്‍വെയർ, നെറ്റ്‍വർക്കിങ്, റോബോട്ടിക്സ് തുടങ്ങി ഇരുപതോളം കോഴ്സുകളിലും, “വൈബ്രന്റ് ഐടി”യിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാ സയൻസ്, ഡിസൈൻ തിങ്കിങ്, ഓഗ്‍മെന്റ്-വിർച്വൽ റിയാലിറ്റി, ഡിജിറ്റൽ മാർക്കറ്റിങ്, സോഷ്യൽ മീഡിയ എത്തിക്സ്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് എന്നിവയിലുമാണ് പരിശീലനം. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന സിഡിറ്റിന്റെ അംഗീകൃത പരിശീലനകേന്ദ്രങ്ങൾ വഴിയാണ് കുട്ടികൾക്ക് രണ്ടു മാസത്തെ പരിശീലനം നൽകുന്നത്. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ടെക്സ്റ്റ് ബുക്കും സ്കൂൾബാഗും സൗജന്യമായി നൽകും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: www.cdit.org , മൊബൈൽ/വാട്സാപ്പ് നമ്പര്‍: 98958 89892.
ഫിറ്റ്‍നസ് ട്രെയിനര്‍ കോഴ്സ് പ്രവേശനം
പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കില്‍ ആരംഭിക്കുന്ന രണ്ടു മാസത്തെ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി വിജയമാണ് യോഗ്യത. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം: 17 വയസ്സ്. 13,100 രൂപയാണ് ഫീസ്. ലിംഗഭേദമന്യേ ആർക്കും കോഴ്സില്‍ പങ്കെടുക്കാം. പ്രവേശനത്തിനായി https://forms.gle/yQ4aNVPKXJ6iRQNR9 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072048066, 88484 15227.
അവധിക്കാല കമ്പ്യൂട്ടർ പരിശീലനം
സംസ്ഥാന സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻ്റ് ഐടി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റ് അഞ്ചു മുതൽ പ്ലസ് ടു വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന അവധിക്കാല കമ്പ്യൂട്ടർ പരിശീലനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഏപ്രിൽ 10 നകം അപേക്ഷിക്കാം.
പൈത്തൺ, പിഎച്ച്പി, ജാവാ, സി++ എന്നീ പ്രോഗ്രാമിംഗ് ഭാഷകളും ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിംഗ്, ഡെസ്ക് ടോപ്പ് പബ്ലിഷിംഗ്, അനിമേഷൻ, ഓഫീസ് ഓട്ടോമേഷൻ, അക്കൌണ്ടിംഗ്, ഹാർഡ്‍വെയർ, നെറ്റ്‍വർക്കിംഗ്, റോബോട്ടിക്സ് തുടങ്ങി ഇരുപതോളം കോഴ്സുകളിലും, “വൈബ്രന്റ് ഐടി”യിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാ സയൻസ്, ഡിസൈൻ തിങ്കിംഗ്, ആഗ്മെന്റഡ്-വിർച്വൽ റിയാലിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ എത്തിക്സ്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് എന്നിവയിലാണ് പരിശീലനം.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന സി-ഡിറ്റിന്റെ അംഗീകൃത പരിശീലനകേന്ദ്രങ്ങൾ വഴിയാണ് കുട്ടികൾക്ക് രണ്ടു മാസത്തെ പരിശീലനം നൽകുന്നത്. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ടെക്സ്റ്റ് ബുക്കും സ്കൂൾബാഗും സൗജന്യമായി നൽകും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.cdit.org സന്ദർശിക്കുക. ഫാേൺ: 98958 89892.
Latest Jobs
-
Oil Palm India Limited Recruitment 2026 – Apply for Boiler Attendant, Mechanical Assistant, Electrician & Other Posts
-
Kochi Water Metro Recruitment 2025 – Apply Online for 50 Boat Operations Trainee Vacancies
-
അമൃത ഹോസ്പിറ്റലിൽ 200-ലേറെ ഒഴുവുകൾ – AMRITA HOSPITAL RECRUITMENT
-
Punjab National Bank (PNB) Recruitment 2025 – Apply Online for 750 Local Bank Officer (LBO) Posts
-
MILMA TRCMPU Ltd Recruitment 2025 – Apply Online for 180+ Vacancies | Last Date 27 November 2025
-
RRB NTPC CEN 07/2025: Recruitment for Under Graduate Posts – Apply Now!
-
MILMA Malabar Recruitment 2025 – Apply Online for 170+ Vacancies | MRCMPU Ltd Jobs Notification
-
Kerala PSC Accountant Recruitment 2025 – Apply Online for KSIDC Accountant Post (Category No: 422/2025)
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് – 06/11/2025
-
Kerala PSC Company/Board/Corporation Last Grade Servant Recruitment 2025 – Apply Now | Category No: 423/2025
-
Kerala PSC Assistant Prison Officer Recruitment 2025 – Apply Online (Category No. 420/2025)
-
ഗവൺമെന്റ് ഓഫീസുകളിലെ ജോലി ഒഴിവുകൾ : Govt. Jobs in Kerala November 2025
-
Job Drive in Punalur – November 3, 2025 | Multiple Vacancies by Leading Companies
-
Kerala PSC Civil Excise Officer Driver Recruitment 2025 (Category No: 386/2025) – Apply Online Now
-
BEL Recruitment 2025 – Apply Online for 340 Probationary Engineer Posts | BEL Careers


