കേന്ദ്ര സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ തസ്തികയിൽ താൽക്കാലിക ഒഴിവ്

0
1449
Ads

ഒരു കേന്ദ്ര സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ തസ്തികയിൽ ഓപ്പൺ, പട്ടികജാതി വിഭാഗത്തിൽ രണ്ട് താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട്.
എസ് എസ് എൽ സി, മോട്ടോർ കാർ ഓടിക്കുന്നതിനുള്ള അംഗീകൃത ലൈസൻസ്, മോട്ടോർ മെക്കാനിസത്തിൽ അറിവ്, മോട്ടോർ കാർ ഡ്രൈവർ തസ്തികയിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 18-30 വയസ്. പട്ടികജാതി വിഭാഗങ്ങൾക്ക് 35 വയസ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2024 ഫെബ്രുവരി 27 നകം  യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകുക.