എംപ്ലോയബിലിറ്റി സെൻ്റർ വഴി ജോലി നേടാൻ അവസരം; അഭിമുഖം 31ന്

0
1788
Ads

എറണാകുളം സിവിൽ സ്റ്റേഷൻ അഞ്ചാം നിലയിലുള്ള ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൽ വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ ഒഴിവുകളിലേക്ക് 2023 ഒക്ടോബർ 31 രാവിലെ പത്തിന് അഭിമുഖം നടത്തുന്നു. പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ബിടെക്, ഓട്ടോമൊബൈൽ, ഐടിഐ യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പ്രായപരിധി 18 നും 35 നും മദ്ധ്യേ. താല്പര്യമുള്ളവർ ഒക്ടോബർ 30ന് മുമ്പായി emp.centreekm@gmall.com എന്ന ഇമെയിൽ മുഖേനയോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484 -2422452.