കാസർകോട് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം

0
260
Ads

കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് 2021 നവംബര്‍ മൂന്നിന് അഭിമുഖം നടത്തുന്നു.

  • ടെലികോളര്‍ (രണ്ട് ഒഴിവ്),
  • യൂനിറ്റ് മാനേജര്‍ (നാല് ഒഴിവ്),
  • ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ (30 ഒഴിവുകള്‍) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

ബിരുദവും മികച്ച ആശയവിനിമയ ശേഷിയുമുള്ള 24നും 40 നും മധ്യേ പ്രായമുള്ളവര്‍ക്ക് ടെലികോളര്‍ തസ്തികയിലേക്കും ബിരുദവും പ്രവൃത്തി പരിചയവും 30ല്‍ താഴെ പ്രായവുമുള്ളവര്‍ക്ക് യൂനിറ്റ് മാനേജര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. പത്താംതരം അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതയും 55ല്‍ താഴെ പ്രായവുമാണ് ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തസ്തികയിലേക്കുള്ള യോഗ്യത.

അഭിമുഖത്തില്‍ പങ്കെടുക്കാന്‍ നേരിട്ട് ഓഫീസില്‍ വന്നു രജിസ്ട്രേഷന്‍ നടത്തണം. പുതുതായി രജിസ്ട്രേഷന്‍ നടത്താനും അഭിമുഖത്തില്‍ പങ്കെടുക്കാനും മറ്റു വിവരങ്ങള്‍ക്കുമായി 9207155700 എന്ന നമ്പറില്‍ ബന്ധപ്പെടുക. നിലവില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയ ഉദ്യോഗാര്‍ഥികള്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം