എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ 100 സ്റ്റാഫ് നേഴ്സ് ഒഴിവ്

0
202

എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (AIMS) 100 ഓളം സ്റ്റാഫ് നേഴ്സ് ഒഴിവിലേയ്ക്കുള്ള ഇന്റർവ്യൂ 2021 സെപ്റ്റംബർ 24ന് കോട്ടയം എംപ്ലോയബിലിറ്റി സെന്റെറിൽ

▶️കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഘ്യത്തിൽ എറണാകുളത്തെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (AIMS) 100 ഓളം സ്റ്റാഫ് നേഴ്സ് ഒഴിവുകളിലേക്ക്‌ 2021 സെപ്റ്റംബർ 24 -ാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് അഭിമുഖം നടത്തപ്പെടുന്നു.

▶️ബി.എസ്.സി /ജനറൽ നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള സ്ത്രീകൾക്ക് പങ്കെടുക്കാം. 3 വർഷം വരെ ഗ്യാപ്പുള്ളവരെയും പരിഗണിക്കുന്നതാണ്.
പ്രായപരിധി 40 വയസ്സുവരെ.

▶️ഇൻ്റെർവ്യൂവിൽ പങ്കെടുക്കാൻ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 9074715973 എന്ന നമ്പറിലേക്ക് ബയോഡാറ്റ whatsapp അയക്കുക. മറുപടിയായി ടൈം സ്ലോട്ട്സ് ലഭിക്കുന്ന ക്രമത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയുള്ള സമയത്തിനിടയിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.

▶️പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ടോക്കൺ സംവിധാനം ഏർപ്പെടുത്തി ആയിരിക്കും അഭിമുഖം നടത്തപ്പെടുക. ഉദ്യോഗാർത്ഥികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം, ഹാൻഡ് സാനിറ്റൈസർ കയ്യിൽ കരുതണം.

▶️അഭിമുഖത്തിൽ പങ്കെടുക്കുന്നവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ എന്നിവ കയ്യിൽ കരുതുക.

കൂടുതൽ വിവരങ്ങൾക്ക് എംപ്ലോയബിലിറ്റി സെന്റർ
ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്
സിവിൽ സ്റ്റേഷൻ, കോട്ടയം
Phone: 0481-2563451/2565452

IMG 20210919 WA0000 1

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.