പാലക്കാട് എംപ്ലോയബിലിറ്റി സെന്റര്‍ തൊഴില്‍ മേള 19 ന് : Palakkad Employability Centre Job Drive

0
641
Job Drive Palakkad
Ads

പാലക്കാട് ജില്ലാ എംപ്ലോയ്‍മെന്റ് എക്സ്‌ചേഞ്ചിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 19 ന് രാവിലെ 10 മണിക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വെച്ചാണ് മേള നടക്കുക .

മൂന്നു സ്വകാര്യ സ്ഥാപനങ്ങളിലായി പ്രൊഡക്‍ഷന്‍ മാനേജര്‍, എക്സിക്യുട്ടീവ്, ക്യു.സി എക്സിക്യുട്ടീവ്, ക്യു.എ എക്സിക്യുട്ടീവ്, പര്‍ചേസ് എക്സിക്യുട്ടീവ്, ഐ.ടി.ഐ- വെല്‍ഡര്‍, ടര്‍നെര്‍, ഫിറ്റര്‍, മെക്കാനിക്, ഇ.ഇ.ഇ, സെയില്‍സ് ഓഫീസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.  ഐ.ടി.ഐ ഡിപ്ലോമ, ഡിഗ്രി, ബി ഫാം, ബി.എസ്.സി/ എം.എസ്.സി കെമിസ്ട്രി യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികള്‍ക്ക് പങ്കെടുക്കാം.  രജിസ്റ്റർ ചെയ്യാൻ താല്പര്യപെടുന്നവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും, ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായി 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാവണം. മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ രശീതി, ബയോഡേറ്റ എന്നിവയുമായി എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0491 250 5435.