തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ 2025 ജൂൺ 13ന് രാവിലെ 10 മണിക്ക് അഭിമുഖം നടക്കും.
- സീനിയർ ഏജൻസി റിക്രൂട്ട്‌മെന്റ് ആൻഡ് ഡവലപ്‌മെന്റ് മാനേജർ,
- എക്‌സിക്യൂട്ടീവ് ഏജൻസി റിക്രൂട്ട്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് മാനേജർ,
- അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ,
- ഫിനാൻഷ്യൽ അഡൈ്വസർ,
- സെയിൽസ് എക്‌സിക്യൂട്ടീവ്/ ബിസിനസ് എക്‌സിക്യൂട്ടീവ്,
- മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് ട്രെയിനീസ്,
- സൈറ്റ് എൻജിനിയർ ആൻഡ് ക്വാളിറ്റി സർവേയർ,
- അക്ക്യുസിഷൻ മാനേജർ തസ്തകകളിലാണ് അഭിമുഖം.
പ്രായപരിധി 40 വയസ്.
പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0471-2992609, 8921916220.