മലപ്പുറത്ത് തൊഴിൽ മേള ഫെബ്രുവരി 27ന്

0
460
Malappuram Employability Centre Jobs
Ads

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 27ന് രാവിലെ 10 മുതൽ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. മേളയിൽ നാലോളം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നുണ്ട്. വിവിധ തസ്തികകളിലേക്ക് 200-ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ലഭ്യമായ തസ്തികകൾ

  • ഡ്രൈവർ
  • സോഫ്റ്റ്‌വെയർ ഡവലപ്പർ
  • കരിയർ അഡ്‌വൈസർ
  • പൈതൺ ഡവലപ്പർ
  • ഗ്രാഫിക് ഡിസൈനർ
  • വീഡിയോ എഡിറ്റർ
  • അക്കൗണ്ടന്റ്
  • ടെലി കോളർ

അപേക്ഷിക്കേണ്ട വിധം

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകേണ്ടതാണ്. പങ്കെടുക്കുന്നവർക്കായി സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:

  • ഫോൺ: 0483 2734737, 8078 428 570