സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ഒഴിവുകൾ – May 2025

0
2064
Ads

പാലിയേറ്റിവ് ‌കെയർ നഴ്സ് ഒഴിവ്

മുട്ടം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ പാലിയേറ്റിവ് ‌കെയർ നഴ്സിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പാലിയേറ്റിവ് പരിചരണത്തിൽ അംഗീകൃതയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും ബി എസ് സി നഴ്സിംഗ്, ജി എൻ എം, എ എൻ എം,ജെ പി എച്ച് എൻ എന്നീ കോഴ്‌സ് വിജയിച്ചവർക്കും ആരോഗ്യവകുപ്പിൻറെ അംഗികാരമുള്ള സ്ഥാപനത്തിൽ നിന്നും 3 മാസത്തെ അല്ലെങ്കിൽ 45 ദിവസത്തെ ബി സി സി പി എ എൻ, സി സി സി പി എൻ കോഴ്സ് വിജയിച്ചവർക്കും അപേക്ഷ നൽകാം. അവസാന തീയതി ജൂൺ 5 . ഇൻറർവ്യൂ ജൂൺ 7 രാവിലെ 10 മണിക്ക് നടക്കും.കൂടുതൽ വിവരങ്ങൾക്ക് 04862 255028

സീനിയര്‍ റസിഡന്റ് നിയമനം

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് (പള്‍മണറി മെഡിസിന്‍) തസ്തികയിലെ ഒഴിവുകളിലേക്ക് താല്കാലികാടിസ്ഥാനത്തില്‍ കരാര്‍ നിയമനം നടത്തും.  യോഗ്യത:  പ്രസ്തുത വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്‌ട്രേഷന്‍.  പ്രായപരിധി: 40 വയസ്.  ജനനതീയതി,   എം.ബി.ബി.എസ് പാര്‍ട്ട് ഒന്ന് ആന്‍ഡ് പാര്‍ട്ട്് രണ്ട്, പി.ജി എന്നിവയുടെ മാര്‍ക്ക് ലിസ്റ്റ്, മുന്‍പരിചയം, മേല്‍വിലാസം തെളിയിക്കുന്ന അസല്‍ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മെയ് 28 രാവിലെ 11 ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക് gmckollam@gmail.com ഫോണ്‍: 0474 2572574, 2572572.

ട്യൂഷന്‍ ടീച്ചറെ നിയമിക്കുന്നതിന് അഭിമുഖം

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ ആണ്‍കുട്ടികളുടെ   പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും, പെണ്‍കുട്ടികളുടെ പോരുവഴി, കുന്നത്തൂര്‍ പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും ട്യൂഷന്‍ ടീച്ചറെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലേക്കും, യു.പി വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കുമാണ് നിയമനം. യോഗ്യത ബിരുദവും, ബി.എഡും,   മെയ് 29-ന് രാവിലെ 10ന് ശാസ്താംകോട്ട ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. ഫോണ്‍: 9747158501, 9188593589, 960599166.

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ജൂൺ 3ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 2ന് വൈകിട്ട് 4 മണിക്ക് മുമ്പായി https://forms.gle/c6sjxAS56Nm73N7L9 ഗൂഗിൾ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അവരവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂൺ 3ന് രാവിലെ 10 മണിക്ക് നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി, സംഗീത കോളേജിന് പിൻവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപനത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഒഴിവ് സംബന്ധമായ വിശദ വിവരങ്ങൾക്ക് “NATIONAL CAREER SERVICE CENTRE FOR SC/STs, Trivandrum” എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കാം. ഫോൺ: 0471 2332113.

Ads

എക്സിക്യൂട്ടീവ് എൻജിനീയർ നിയമനം

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനീയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് : www.kshb.kerala.gov.in

താത്ക്കാലിക നിയമനം

പട്ടികജാതി വികസന വകുപ്പ് ട്രെയ്‌സ് പദ്ധതി പ്രകാരം പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനായി എം.എസ്.ഡബ്ല്യു യോഗ്യതയുള്ള പട്ടികജാതി വിഭാഗക്കാരെ സോഷ്യൽ വർക്കർമാരായി താത്ക്കാലിക നിയമനം നൽകുന്നു. പ്രായപരിധി 21-35 വയസ്സ്. ജില്ലാ തലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃകയും കൂടുതൽ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 5. അപേക്ഷകർ സ്വന്തം ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.

പാനല്‍ നിയമനം

ശാസ്താംകോട്ട ആണ്‍കുട്ടികളുടെ   പ്രീ മെട്രിക് ഹോസ്റ്റലുകളിലേക്കും കുന്നത്തൂര്‍ പോരുവഴി   പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലുകളിലേക്കും വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ രൂപീകരിക്കുന്നു.     യോഗ്യത: കുക്ക് -പത്താം ക്ലാസ്സ്/ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫുഡ് പ്രോഡക്ഷനില്‍ സര്‍ട്ടിഫിക്കറ്റ്/ കുക്കിംഗില്‍ അംഗീകൃത ഡിപ്ലോമ അഭികാമ്യം പ്രവര്‍ത്തി പരിചയവും.  വാച്ച്മാന്‍/വാച്ച് വുമണ്‍: എട്ടാം ക്ലാസ്സ്/ പ്രവര്‍ത്തി പരിചയം അഭികാമ്യം. വാര്‍ഡന്‍: പത്താം ക്ലാസ്/ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഹോസ്റ്റലുകളില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. അപേക്ഷകള്‍ മെയ് 29 നകം ശാസ്താംകോട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9188920053, 9497287693.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന  സ്ഥാപനങ്ങള്‍, കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, എന്നിവിടങ്ങളില്‍  കുക്ക് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരെ നിയമിക്കുന്നു. യോഗ്യത: പത്താം ക്ലാസ്, കെ ജി ടി ഇ ഇന്‍ ഫുഡ് ഗവണ്മെന്റ്/ഫുഡ് ക്രാഫ്റ്റ്/സമാന കോഴ്‌സുകള്‍.  വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി  മെയ് 28 ന് രാവിലെ 10.30 ന് പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍  നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.ഫോണ്‍: 0475 2222353.

Ads

നിയമനം

കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് മുഖേന ജില്ലകളിൽ നടപ്പിലാക്കുന്ന  കാവൽ പദ്ധതിയിലേക്ക് രണ്ടു വിദഗ്ധരെ നിയമിക്കുന്നു. വിശദാംശങ്ങൾക്ക്: https://wcd.kerala.gov.in.

നിഷിൽ ഒഴിവ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 29. യോഗ്യത, പരിചയം, അപേക്ഷിക്കേണ്ട വിധം എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.

പാചക സഹായി നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പുന്നപ്ര വാടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പാചക സഹായികളെ താല്‍ക്കാലികമായി നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18 വയസിന് മുകളിൽ പ്രായമുള്ള പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ രേഖകളോടെ സീനിയര്‍ സൂപ്രണ്ട്, ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പുന്നപ്ര,വാടയ്ക്കല്‍ പി.ഒ.- 688003, ആലപ്പുഴ എന്ന വിലാസത്തില്‍ ഫോണ്‍ നമ്പര്‍ സഹിതം മേയ് 29ന് വൈകിട്ട്  നാല് മണിക്ക് മുമ്പായി അപേക്ഷ നല്‍കണം. പാചകവുമായി ബന്ധപ്പെട്ട ഗവ. അംഗീകൃത കോഴ്സുകള്‍ പാസായവര്‍ക്ക് മുന്‍ഗണന.  ഫോണ്‍. 7902544637.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google