സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം

0
40
govt jobs 2026
Ads

സർക്കാർ ഓഫീസുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. വിവിധ സർക്കാർ സ്ഥാപനങ്ങളിലായി വന്നിട്ടുള്ള ജോലി ഒഴിവുകളിലേക്ക് എഴുത്തുപരീക്ഷ ഇല്ലാതെ ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. യോഗ്യത, പ്രായപരിധി, ശമ്പളം, ഇന്റർവ്യൂ തീയതി, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിശദാംശങ്ങൾ ഓരോ ഒഴിവിനും പ്രത്യേകം പരിശോധിക്കാം.

കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ വിവിധ തസ്തികകളിൽ നിയമനം

കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അഭിമുഖം നടത്തുന്നു. സെപ്റ്റംബർ 16ന് രാവിലെ മുതൽ കൊല്ലം ജില്ലാ പഞ്ചായത്തിൽ വച്ചാണ് അഭിമുഖം.  സ്റ്റാഫ് നഴ്സ് – 10.30, ലബോറട്ടറി ടെക്നീഷ്യൻ – 11.30, സൈക്കോളജിസ്റ്റ് – 12.30, ഫാർമസിസ്റ്റ് – 1.30, ഇലക്ട്രീഷ്യൻ – 2.15, ഡ്രൈവർ – 3, പ്ലംബർ – 4 എന്നിങ്ങനെയാണ് അഭിമുഖ സമയം. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ: 0474 2752700.

ഗസ്റ്റ് ലക്ച്ചറർ അഭിമുഖം

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ സംസ്‌കൃതം സ്‌പെഷ്യൽ വ്യാകരണവിഭാഗത്തിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ലക്ച്ചററെ നിയമിക്കുന്നതിന് സെപ്റ്റംബർ 17 രാവിലെ 11 ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസിൽ ഗസ്റ്റ് അദ്ധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ, യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ പകർപ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങൾക്ക് 9188900159, 0471 – 2322930.

Ads

പ്രിൻസിപ്പൽ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററുകളിലെ പ്രിൻസിപ്പൽ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് ഉന്നതവിദ്യാഭ്യാസ വകുപ്പിൽനിന്നും പ്രിൻസിപ്പൽ/ സെലക്ഷൻഗ്രേഡ്/ സീനിയർഗ്രേഡ് ലക്ചറർ തസ്തികകളിൽ നിന്നും വിരമിച്ചവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. 20,000 രൂപയാണ് പ്രതിമാസ ഹോണറേറിയം. അപേക്ഷകർ സ്വയം തയാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സെപ്റ്റംബർ 23 വൈകിട്ട് 5ന് മുമ്പ് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം 695033 വിലാസത്തിൽ ലഭ്യമാക്കണം. വിവരങ്ങൾക്ക്: 0471-2737246.

ഡ്രൈവർ കം മൾട്ടി സ്കിൽഡ് എംപ്ലോയി വാക്ക്-ഇൻ ഇൻ്റർവ്യൂ

തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ കൊറ്റാമത്ത് പ്രവർത്തിക്കുന്ന കെയർ ഹോമിലേക്ക് ഡ്രൈവർ കം മൾട്ടി സ്കിൽഡ് എംപ്ലോയി തസ്‌തികയിലേക്കുളള അഭിമുഖം സെപ്‌തംബർ 18 ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്തിൽ നടക്കും. പത്താം ക്ലാസ് പാസായിരിക്കണം. ഫോർ വീലർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ, ഇലക്ട്രീഷ്യൻ/പ്ലംബർ തസ്‌തികകളിൽ ഐ.ടി.ഐ, ഡിപ്ലോമ അല്ലെങ്കിൽ അംഗീകൃത വൊക്കേഷണൽ സർട്ടിഫിക്കറ്റ് ഉള്ളവർക്കും ജോലി പരിചയം ഉള്ളവർക്കും മുൻഗണനയുണ്ടായിരിക്കും. അപേക്ഷകൻ നല്ല കായിക ക്ഷമത ഉള്ളവരും ഏത് ഷിഫ്റ്റിലും ജോലി ചെയ്യാനും ഭിന്നശേഷിക്കാർ, രോഗികൾ എന്നിവരെ പരിചരിക്കാൻ സന്നദ്ധതയും ഉള്ളവരുമായിരിക്കണം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി അന്നേദിവസം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2550750.

വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ കരാർ നിയമനം

നോർക്ക റൂട്ട്‌സിൽ കരാർ അടിസ്ഥാനത്തിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, ഫിലിം, ബി.എഫ്.എ/ അനുബന്ധ വിഷയത്തിലെ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 25 വൈകിട്ട് 5 ന് മുൻപായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, നോർക്ക റൂട്ട്‌സ്, നോർക്ക സെന്റർ, തൈക്കാട് പി.ഒ,  തിരുവനന്തപുരം – 695 014 വിലാസത്തിൽ ലഭിക്കണം.

ലാബ് ടെക്‌നീഷ്യൻ

പാലാ കെ.എം. മാണി സ്മാരക ഗവൺമെൻറ് ജനറൽ ആശുപ്രതിയിൽ ലാബ്് ടെക്‌നീഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 15ന് രാവിലെ 11ന് അഭിമുഖം നടത്തും.യോഗ്യത: ഡി.എം.എൽ.ഡി. അപേക്ഷ, അസൽ സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, ഇവയുടെ പകർപ്പുകൾ എന്നവിയുമായി ആശുപത്രി ഓഫീസിൽ ഹാജരാകണം. ഫോൺ: 04822 215154.

ഡയറി പ്രമോട്ടർ

ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുൽകൃഷിയുടെ ഭാഗമായി ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിലും ഡയറി പ്രമോട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അതത് ക്ഷീരവികസന യൂണിറ്റ് പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 45 വയസിനും ഇടയിൽ.(പ്രവൃത്തിപരിചയം ഉള്ളവർക്ക് അഞ്ചുവർഷം ഇളവ്.) വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന. നിശ്ചിത മാതൃകയിലുള്ള ഫോട്ടോപതിച്ച അപേക്ഷകൾ സെപ്്റ്റംബർ 14ന് വൈകിട്ട് അഞ്ചിനു മുമ്പ് ക്ഷീരവികസനയൂണിറ്റുകളിൽ നൽകണം. യോഗ്യരായവർക്ക് സെപ്റ്റംബർ 16ന് രാവിലെ 10.30ന് കോട്ടയം ഈരയിൽക്കടവിലുള്ള ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. അപേക്ഷഫോമിനും കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെട്ട ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടം.

സാമൂഹ്യനീതി വകുപ്പില്‍ സ്‌റ്റൈപന്റോടെ ഇന്റേണ്‍ഷിപ്പ്

2026-27 സാമ്പത്തിക വര്‍ഷത്തില്‍ സാമൂഹ്യനീതി ഡയറക്ടറേറ്റിലും 14 ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, പ്രൊബേഷന്‍ ആന്‍ഡ് ആഫ്റ്റര്‍ കെയര്‍ സംവിധാനം എന്നീ മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പ്രൊഫഷണല്‍ ബിരുദ/ ബിരുദാനന്തര ബിരുദധാരികളില്‍ നിന്ന് ഇന്റേണ്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. പ്രതിമാസം 10,000 രൂപ സ്‌റ്റൈപന്റായി ലഭിക്കും. താത്പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട ഗൂഗിള്‍ ഫോം വഴി സെപ്റ്റംബര്‍ 15-ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഗൂഗില്‍ ഫോം സാമൂഹ്യനീതി ഡയറക്ടറേറ്റ്: https://forms.gle/TPuE6HmsMRYvZ6t68 ജില്ലാ സാമൂഹ്യനീതി ഓഫീസ്: https://forms.gle/oZTRaNhHvvgRBjgW8 ഫോണ്‍: 0487 2321702.

വനിതാവികസന കോര്‍പ്പറേഷനില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍

സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്റെ എറണാകുളം മേഖലാ ഓഫീസില്‍ ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് പ്രൊജക്ട് കോ ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. പ്രതിമാസം 10000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. പ്രായപരിധി 25 വയസ്. എം.ബി.എ,എം.എസ്.ഡബ്യു,എല്‍.എല്‍.ബി എന്നിവയിലേതെങ്കിലും ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. അഭിമുഖം സെപ്റ്റംബര്‍ 15ന് രാവിലെ 10.30ന് എറണാകുളം മേഖലാ ഓഫീസില്‍. ഫോണ്‍: 9496015008,9496015011.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കട്ടപ്പന ഗവണ്മെന്റ് ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍), ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രീഷ്യന്‍) എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് യഥാക്രമം ഈഴവ/ബില്ലവ/തീയ്യ, ഇ.ഡബ്ല്യൂ.എസ്(മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍)എന്നീ വിഭാഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം സെപ്റ്റംബര്‍ 16 ബുധനാഴ്ച  രാവിലെ 10.30ന്. ഫോണ്‍: 04868 272216.

ഇ.സി.ജി ടെക്നീഷ്യൻ വാക് ഇൻ ഇന്റർവ്യൂ

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപ്രതിയിലെ കാസ്റ്റ് പദ്ധതിയുടെ കീഴിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും.
പ്രായപരിധി: 18-36. യോഗ്യത:  
VHSE (ECG and Audiometric T DCVT (2 year course) OR BCVT (4 year course)
താൽപ്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം സെപ്റ്റംബര്‍ 22ന് (ചൊവ്വ) രാവിലെ 11 ന് എറണാകുളം മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ (കണ്ട്രോൾ റൂം)  നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. രാവിലെ10.30  മുതൽ 11 വരെ ആയിരിക്കും രജിസ്‌ട്രേഷൻ. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ  ജോലി ചെയ്തവർക്ക് മുൻഗണന നൽകുന്നതായിരിക്കും.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google
Ads