സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ – 31 March 2023

0
859
Ads

എല്‍ ഡി ബൈന്‍ഡര്‍ നിയമനം
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒഴിവുള്ള എല്‍ ഡി ബൈന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 2023 ഏപ്രില്‍ 20. വിവരങ്ങള്‍ക്ക് https://www.keralabhashainstitute.org/ ഫോണ്‍: 0471-2316306.

വെറ്ററിനറി സര്‍ജൻ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
മൃഗസംരക്ഷണ വകുപ്പ് അഞ്ചല്‍ ബ്ലോക്കില്‍ പ്രവര്‍ത്തനമാരംഭിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിന് ഏപ്രില്‍ മൂന്നിന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബി വി എസ് സി ആന്‍ഡ് എ എച്ച്, സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0474-2793464.

ക്ലീനിങ് സ്റ്റാഫ് നിയമനം: അഭിമുഖം 10-ന്
അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലേക്ക് രണ്ട് ക്ലീനിങ് സ്റ്റാഫിനെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ഏപ്രില്‍ 10-ന് രാവിലെ 10.30-ന് അഭിമുഖത്തിനായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ എത്തണം.

അങ്കണവാടി വർക്കർ/ ഹെൽപ്പർ അപേക്ഷിക്കാ
കോട്ടയം: വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലെ ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസ് പരിധിയിൽ എട്ടു പഞ്ചായത്തുകളിലെയും ഈരാറ്റുപേട്ട നഗരസഭയിലേയും അങ്കണവാടികളിൽ ഒഴിവുളള വർക്കർ / ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ അഞ്ചു മുതൽ 28ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസിലും അതത് പഞ്ചായത്ത്/നഗരസഭളിലും പ്രവൃത്തിദിവസങ്ങളിൽ ലഭിക്കും.

Ads

സ്റ്റാഫ് നഴ്‌സ് ഇന്റർവ്യൂ

കോഴക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് കീഴിൽ 760 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സുമാരെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: ബി എസ് സി നഴ്‌സിംഗ് / ജി എൻ എം. വയസ് :18 -35. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ മൂന്നിന് രാവിലെ 11.30 ന് ഐ എം സി എച്ച് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

ഫാര്‍മസിസ്റ്റ് നിയമനം
മൊകേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ഡി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ ഏഴിന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ മൊകേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സ്വീകരിക്കും. ഫോണ്‍: 0490 2313337.

സിവിൽ എൻജിനീയർ, സൈറ്റ് എൻജിനീയർ തസ്തിക ഒഴിവ്
ഫിഷറീഷ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൽച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ സൗത്ത്, സെൻട്രൽ, നോർത്ത് റീജിയണുകളിലായി രണ്ട് സിവിൽ എൻജിനീയർ ഒരു സൈറ്റ് എൻജിനീയർ തസ്തികകളിൽ ദിവസവേതനത്തിൽ ഒഴിവുകളുണ്ട്. സിവിൽ എൻജിനീയറിങിൽ ബിരുദവും 5 വർഷത്തെ പ്രവൃത്തി പരിചയവുള്ളവർക്ക് അപേക്ഷിക്കാം. പ്രതിദിനം 1,455 രൂപ വേതനമായി ലഭിക്കും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അടിസ്ഥാന യോഗ്യതാ സർട്ടിഫിക്കറ്റ് / പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം തപാൽ മാർഗമോ, നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഏപ്രിൽ 10നകം ലഭ്യമാക്കണം.

ഐ.ടി.മിഷന്‍ ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ (എച്ച്എസ്ഇ) നിയമനം
പത്തനംതിട്ട ജില്ലാകളക്ടറേറ്റില്‍ ഇ-ഓഫീസ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന ഐ.ടി.മിഷന്‍ ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ (എച്ച്എസ്ഇ)മാരെ നിയമിക്കുന്നു. ജില്ലയിലെ കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള വിവിധറവന്യു ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ജോലി. 2,52,000 രൂപാ വാര്‍ഷിക ശമ്പളം. പ്രായപരിധി 30.വിദ്യാഭ്യാസ യോഗ്യത: ബി.ടെക് (ഐ.ടി, സി.എസ്.ഇ , ഇ.സി.ഇ ) അല്ലെങ്കില്‍ എം.എസ്.സി ( കമ്പ്യൂട്ടര്‍ സയന്‍സ് ) ഒരു വര്‍ഷത്തെ ഐടി മേഖല പ്രവര്‍ത്തി പരിചയം.
അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ളോമ കോഴ്സ് ( ഹാര്‍ഡ് വെയര്‍, കംമ്പ്യൂട്ടര്‍, ഐ.ടി )രണ്ട് വര്‍ഷത്തെ ഐടി മേഖല പ്രവര്‍ത്തി പരിചയം. കൂടൂതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറം ലഭിക്കുന്നതിനും https://pathanamthitta.nic.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.പൂരിപ്പിച്ച അപേക്ഷ ഫോറം ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 22 ന് വൈകുന്നേരം നാലു വരെ.

Ads