സിമെറ്റിൽ സീനിയർ സുപ്രണ്ട്
സിമെറ്റ് നഴ്സിംഗ് കോളജുകളായ കോന്നി, പള്ളുരുത്തി, താനൂർ, മലമ്പുഴ തളിപ്പറമ്പ എന്നിവിടങ്ങളിൽ ഒഴിവുള്ള സീനിയർ സൂപ്രണ്ട് തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ / പൊതുമേഖല / അർധസർക്കാർ സ്ഥാപനങ്ങളിൽ നിന്നു സീനിയർ സൂപ്രണ്ടോ അതിന് മുകളിലുള്ള തസ്തികയിൽ നിന്നും ഡിഗ്രിയും കംപ്യുട്ടർ പരിജ്ഞാനവും ഉള്ള വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 59 വയസ് കവിയരുത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിച്ചവർക്ക് മുൻഗണന. ശമ്പളം 30,385 രൂപ. അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./എസ്.ടി വിഭാഗത്തിന് 250 രൂപയും. ഫീസ് www.simet.in SB Collect മുഖേന അടയ്ക്കാം. www.simet.in ൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ബയോഡാറ്റയും, വയസ്, അക്കാഡമിക്ക് ക്വാളിഫിക്കേഷൻ, പ്രവൃത്തിപരിചയം, പെൻഷൻ പെയ്‌മെന്റ് ഓർഡർ, ഫീസ് അടച്ച രേഖ മുതലായവയുടെ പകർപ്പ് സഹിതം ഡയറക്ടർ, സിമെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ജനുവരി 30നകം അയയ്ക്കണം. ഇമെയിൽ മുഖേനയുള്ള അപേക്ഷ സ്വീകരിക്കില്ല. കുടുതൽ വിവരങ്ങൾക്ക്: www.simet.in, 0471-2302400, 8907676891.
വിഴിഞ്ഞം സി.എം.എഫ്.ആർ.ഐയിൽ ഒഴിവുകൾ
വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റ്/ടെക്നീഷ്യൻ (2 എണ്ണം), പ്രോജക്ട് അസിസ്റ്റന്റ് (1 എണ്ണം), ഫീൽഡ് കം ഹാച്ചറി സ്റ്റാഫ് (1 എണ്ണം) എന്നീ ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cmfri.org.in, ഫോൺ: 0471 2480224.
പ്രോജക്ട് ഫെല്ലോ
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘മാനേജ്മെന്റ് ആൻഡ് സസ്റ്റനൻസ് ഓഫ് ഫെസിലിറ്റീസ് ആൻഡ് സർവീസസ് അറ്റ് സെന്റർ ഫോർ അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷൻ- കേരള (CAIK), യിൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജനുവരി 23നു രാവിലെ 10ന് സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in
പ്രൊജക്ട് കമ്മീഷണര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കെ ആര്‍ ഡബ്ല്യൂ എസ് എ (കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി) ജലനിധി മലപ്പുറം മേഖല ഓഫീസിന് കീഴില്‍ തൃശൂര്‍, മലപ്പുറം ജില്ലകളില്‍ പ്രൊജക്ട് കമ്മീഷണര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത-ബിടെക് (സിവില്‍) എന്‍ജിനീയറിങ് ബിരുദവും കുടിവെള്ള മേഖലയില്‍ പ്രവര്‍ത്തന പരിചയവും. തൃശൂര്‍ ജില്ലയിലുള്ളവര്‍ക്ക് ജനുവരി 30 ന് രാവിലെ 11 നും മലപ്പുറം ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അന്നേദിവസം ഉച്ചയ്ക്ക് 2.30 നും മലപ്പുറം കുന്നുമ്മല്‍ യു എം കെ ടവറിലുള്ള പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 0483 2738566, 9995931423.
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത- എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ഇവയില്‍ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. അക്കൗണ്ടിങ്/ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്/ എച്ച് ആര്‍ മാനേജ്‌മെന്റ് എന്നിവയില്‍ പ്രവര്‍ത്തിപരിചയം അഭികാമ്യം. ഒരു വര്‍ഷമാണ് കാലാവധി. പ്രതിമാസ പരമാവധി വേതനം 29700 രൂപ. 2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി -പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും വയസ്സിളവ് ലഭിക്കും. താല്പര്യമുള്ളവര്‍ ജനുവരി 24ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ www.kfri.res.in ല്‍ ലഭിക്കും. ഫോണ്‍: 0487 2690100.
നിഷ് കോളേജ് ഓഫ് ഒക്കുപേഷണൽ തെറാപ്പിയിൽ ഒഴിവുകൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്ഡ് ഹിയിറിംഗിന്റെ കോളേജ് ഓഫ് ഒക്കുപേഷണൽ തെറാപ്പിയിൽ വിവിധ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career
ഗസ്റ്റ് ലക്ചറർ ഒഴിവ്
തലശ്ശേരി ചൊക്ലി ഗവ. കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/ പി.എച്ച്.ഡി യും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജനുവരി 22നു രാവിലെ 10ന് നേരിട്ട് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9188900210.
ജേണലിസ്റ്റ് ട്രെയിനി
നാഷണൽ ആയുഷ് മിഷൻ കേരളം ജേണലിസ്റ്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 25. വിശദവിവരങ്ങൾ www.nam.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2474550.
സ്റ്റുഡന്റ് കൗൺസിലർ അഭിമുഖം
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഞാറനീലി ഡോ.എ.വി.എൻ.സി.ബി.എസ്.ഇ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ/ ഹോസ്റ്റൽ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർത്ഥികൾക്ക് കൗൺസലിങ് നൽകുന്നതിനും, കരിയർ ഗൈഡൻസ് നൽകുന്നതിനും സ്റ്റുഡന്റ് കൗൺസിലർ (പുരുഷൻ) നിയമനത്തിനായി അഭിമുഖം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. എം.എ സൈക്കോളജി/ എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗൺസിലിങ് പരിശീലനം നേടിയവരായിരിക്കണം), എം.എസ്.സി സൈക്കോളജി എന്നിവയാണ് യോഗ്യത. കേരളത്തിന് പുറത്തുളള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കൗൺസിലിങിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിങ് രംഗത്ത് മുൻപരിചയം ഉള്ളവർക്കും, ക്ലിനിക്കൽ സൈക്കോളജി പഠിച്ചവർക്കും മുൻഗണന ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 19 രാവിലെ 10.30ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ അറിയിച്ചു
ട്രേഡ്സ്മാൻ നിയമനം
കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഗവ. എഞ്ചിനീയറിംഗ് കോളജ്, കോട്ടയം) സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ ട്രേഡ്സ്മാൻ തസ്തികയിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദവിവരങ്ങൾക്ക് www.rit.ac.in സന്ദർശിക്കുക. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജനുവരി 18നു രാവിലെ 11 മണിക്ക് സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഹാജരാകണം. അന്വേഷണങ്ങൾക്ക്: 0481 2506153, 0481 2507763.
മഹാരാജാസ് കോളേജിൽ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്റ്റീഫൻ സെക്യുറയുടെ ഡി എസ് ടി എസ് ഇ ആർ ബി – എസ് യു ആർ ഇ റിസർച്ച് പ്രോജക്റ്റിലേക്ക് ജൂനിയർ റിസർച്ച് ഫെല്ലോ ആവശ്യമുണ്ട്. “Taxonomy and molecular phylogeny of the lichen genus Usnea sensu lato (Parmeliaceae)in Kerala, India” എന്നതാണ് ഗവേഷണ വിഷയം. മൂന്നുവർഷമാണ് പ്രോജക്ട് കാലാവധി. ബോട്ടണിയിലോ പ്ലാന്റ് സയൻസിൽ ഉള്ള ഒന്നാം ക്ലാസ് ബിരുദ ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർ വിശദമായ ബയോഡേറ്റയോടൊപ്പം അവരുടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കുക. അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 19. അപേക്ഷകൾ അയക്കേണ്ട വിലാസം
ഡോ. സ്റ്റീഫൻ സെക്യുറ,ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ,മഹാരാജാസ് കോളേജ്, എറണാകുളം, പിൻ :682011.
ഇമെയിൽ : stephen@maharajas.ac.in
വിശുദ്ധ വിവരങ്ങൾക്ക് മഹാരാജ് കോളേജിന്റെ www.maharajas.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.ഫോൺ :9446506999,9048486544
ഹിന്ദി പാർട്ട് ടൈം ജൂനിയർ ടീച്ചർ ഒഴിവ്
കോട്ടയം : പാത്താമുട്ടം ഗവൺമെന്റ് യു. പി സ്‌കൂളിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് (ഹിന്ദി) ടീച്ചർ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഹിന്ദിയിൽ ബിരുദം/ സാഹിത്യാചാര, കെ ടെറ്റ് 4 / സെറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 22ന് 11 മണിക്ക് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണം
Latest Jobs
-
കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഫെയർ
-
Kerala PSC Fire & Rescue Officer (Trainee) Recruitment 2025 – Apply Online | Category No: 551/2025
-
Kerala PSC Police Constable (Armed Police Battalion) Recruitment 2025 – Category No: 563/2025
-
ഇന്ത്യ റിസർവ് ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ നിയമനം
-
Walk-in Interview at Employability Centre Kozhikode – 29 December 2025
-
ഗവൺമെന്റ് ഓഫീസുകളിലെ നിയമനങ്ങൾ : December 2025
-
ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ ഒഴിവ്
-
Job Drive December 2025 at Kottarakkara | Employment Exchange & Employability Centre Kollam
-
DRDO CEPTAM-11 Recruitment 2025–26 Notification – 764 Technical Vacancies
-
ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
-
Job Drive at Employability Centre Kollam – December 16, 2025 | Latest Job Vacancies in Kollam
-
CBSE Recruitment 2026: Apply Online for Assistant Secretary, Superintendent, Junior Assistant & Other Posts
-
OICL Administrative Officer Recruitment 2025: Apply Online for 300 AO Posts
-
Face Prep Hiring 2025 – Technical Mentor & Program Mentor Vacancies | Apply Before 23 December 2025
-
PGT Computer Science (AI) – Job Vacancy at Indian School, Sur, Oman (Apply Before 20 Dec 2025)

