KSRTC സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്.

0
781
Ads

കെ എസ്ആർടിസി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ 2023 സെപ്റ്റംബർ 20 വരെ.

യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷ ഡവിങ് പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ വെഹിക്കിൾ വകുപ്പിൽ നിന്നു നിശ്ചിത സമയ ത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം.
ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം.

പ്രായം: 24-55. ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധികമണിക്കൂറിനു 130 രൂപ അധിക സമയ അലവൻസായി നൽകും.

തിരഞ്ഞെടുപ്പ്: ഡവിങ് ടെസ്റ്റ്, ഇന്റർവ്യൂ അടിസ്ഥാനമാക്കി. തിരഞ്ഞെടുക്കപ്പെടുന്നവർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കെഎസ്ആർടിസി-സ്വിഫ്റ്റിന്റെ പേരിൽ എടുത്ത റീഫണ്ട് ചെയ്യുന്ന മുപ്പതിനായിരം രൂപയുടെ ഡിഡി സമർപ്പിക്കണം കെഎസ്ആർടിസി ജീവനക്കാർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല. അപേക്ഷ സമർപ്പിക്കുന്നതിന് www.kcmd.in സന്ദർശിക്കുക. അവസാന തീയതി 2023 സെപ്റ്റംബർ 20 വരെ.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google