കുടുംബശ്രീയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഒഴിവ്

0
993
kudubashree kerala chicken jobs

ആലപ്പുഴ ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന കേരളാ ചിക്കന്‍ പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം/ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം.ബി.എ(മാര്‍ക്കറ്റിംഗ്), കൂടാതെ രണ്ടു വര്‍ഷത്തെ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തി പരിചയം നിര്‍ബന്ധം.
  • പ്രായപരിധി : 2025 മേയ് ഒന്നിന് 30 വയസ്സ് കവിയാന്‍ പാടുള്ളതല്ല.
  • പ്രതിമാസ ശമ്പളം : 20000/.  
  • ഒഴിവുകളുടെ എണ്ണം: ഒന്ന്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

യോഗ്യരായവര്‍ വെള്ളപേപ്പറിലെ അപേക്ഷയോടൊപ്പം ബയോഡേറ്റാ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി 2025 മേയ് 21ന് വൈകുന്നേരം അഞ്ചു മണിക്കുള്ളില്‍ ആലപ്പുഴ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ കെ.ബി.എഫ്.പി.സി.എല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഒഴിവിലേക്കുള്ള അപേക്ഷ എന്നു വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം : ജില്ലാ മിഷന്‍ കോഡിനേറ്റര്‍,കുടുംബശ്രീ, വലിയകുളം,ആലപ്പുഴ – 688001. ഫോണ്‍: 0477 2254104

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.